പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച

പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊല; ശിക്ഷാവിധി തിങ്കളാഴ്ച

2020ൽ കേരളത്തെ നടുക്കിയ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധിപറയാൻ മാറ്റിയത്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിൽ വാദിച്ചു. അതേസമയം പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു.

ഹരിതയുടെ പിതാവ് പ്രഭുകുമാർ (50), അമ്മാവൻ സുരേഷ് (48) എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പിന്നോക്ക സമുദായത്തിൽപ്പെട്ട അനീഷിനെ വിവാഹം കഴിച്ചതിന് ഹരിതയോടുള്ള ആഴമായ പകയാണ് പ്രഭുകുമാറും സുരേഷും ചേർന്ന് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. അതേസമയം പ്രതികൾക്ക് കഠിനമായ ശിക്ഷ ലഭിക്കണം, കോടതി നീതി നൽകണം എന്ന് ഹരിത പറഞ്ഞു.

2020 ഡിസംബർ 25 ന് വൈകുന്നേരം പ്രതികൾ അനീഷിനെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടുകാരിൽ നിന്ന് കടുത്ത എതിർപ്പ് നേരിട്ട അനീഷിൻ്റെയും ഹരിതയുടെയും വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമായിരുന്നു ദാരുണമായ സംഭവം. കൊലപാതകത്തിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ അനീഷിനെ പ്രതികൾ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു.

Latest Stories

ഹോർഹെ പേരെര ഡയസിന് ബ്ലാസ്റ്റേഴ്സിനോട് എന്താണിത്ര കലിപ്പ്? പകക്ക് പിന്നിൽ പ്രമുഖ മലയാളം കമന്റേറ്ററോ?

പൊട്ടിക്കരഞ്ഞാലും ഗുണങ്ങൾ ഏറെ; അറിഞ്ഞിരിക്കാം...

ഒപ്പമുണ്ട് പാർട്ടി; പിപി ദിവ്യക്കെതിരെ ഉടൻ നടപടിയില്ല, നിയമപരമായ കാര്യങ്ങള്‍ നടക്കട്ടെയെന്ന് സിപിഎം സെക്രട്ടറിയേറ്റ്

'നൃത്തം ചെയ്യുന്നതിനിടെ തെന്നി വീണു, പതറാതെ നൃത്തം തുടർന്ന് വിദ്യ ബാലൻ'; വീഡിയോ വൈറൽ

'വീട്ടിൽ നിന്ന് പുറത്താക്കി, എല്ലാം അവസാനിപ്പിക്കുന്നു'; കരഞ്ഞ് മുടി മുറിച്ച് വിവാദ യൂട്യൂബർ 'തൊപ്പി'

'നിവേദനം നൽകാൻ എത്തിയവരെ അധിക്ഷേപിച്ചു'; സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ബിജെപി നേതാവ്

"ഫുട്ബോൾ എങ്ങനെ കളിക്കണം എന്നുള്ളത് എംബാപ്പയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല": റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ഐപിഎല്‍ 2025: മെഗാ ലേലത്തിന് മുന്നോടിയായി കോച്ചിംഗ് സ്റ്റാഫിനെ അന്തിമമാക്കി പഞ്ചാബ് കിംഗ്സ്

താൻ ഒരു തോൽവി തന്നെടോ രോഹിത് എന്ന് ആരാധകർ, ഇത്ര മോശം കണക്കുകൾ ഒരു ബാറ്റർക്കും ഇല്ലാത്തത്; 8 റൺ വരുത്തി വെച്ചത് വലിയ നാശം

ആ സിനിമയ്ക്ക് ശേഷം ആളുകളെ പേടിപ്പിക്കുന്നത് എനിക്ക് എന്നും ഒരു ഹരമായിരുന്നു; തുറന്ന് പറഞ്ഞ് വിദ്യ ബാലൻ