'അവന്റെ അപ്പന്റെ വകയൊന്നുവല്ല'; ഫെയ്‌സ്ബുക്ക് ലൈവിലൂടെ പൊലീസിനെ വെല്ലുവിളിച്ച് ഗുണ്ടാത്തലവന്‍ പല്ലന്‍ ഷൈജു

കാപ്പ ചുമത്തി നാടുകടത്തിയ പൊലീസിനെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വെല്ലുവിളിച്ച് ഗുണ്ടാത്തലവന്‍ പല്ലന്‍ ഷൈജു. കൊലപാതകം ഉള്‍പ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുമായി ഒട്ടേറെ കുറ്റകൃത്യങ്ങള്‍ നടത്തിയ കൊടകര പന്തല്ലൂര്‍ മച്ചിങ്ങല്‍ ഷൈജുവിനെ (43) ഒരാഴ്ച മുന്‍പാണു തൃശൂര്‍ റൂറല്‍ പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയത്.

മുനമ്പത്തു കടലിലൂടെ ബോട്ടില്‍ ഉല്ലാസ യാത്ര നടത്തുന്നതിന്റെയും മദ്യപിക്കുന്നതിന്റെയും ദൃശ്യങ്ങളാണു ലൈവിലൂടെ ഷൈജുവും സംഘവും പുറത്തുവിട്ടത്. താനിപ്പോള്‍ തൃശൂര്‍ ജില്ലയ്ക്കു പുറത്താണെന്നും ജില്ലാ അതിര്‍ത്തിയിലെ പാലം കടന്നാല്‍ പിന്നെ ആരുടെയും അപ്പന്റെ വകയല്ലല്ലോ എന്നും ഷൈജു വെല്ലുവിളിക്കുന്നതു ദൃശ്യങ്ങളില്‍ കാണാം.

വീഡിയോയിലെ ഷൈജുവിന്റെ സംഭാഷണം..

”ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നില്‍ക്കാന്‍ പറ്റാത്തതുള്ളൂ. കൃഷ്ണന്‍കോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുവല്ല. ഇതിപ്പോ എറണാകുളം ജില്ലയിലാ… തൃശൂര്‍ ജില്ലയിലെ പോസ്റ്റോഫീസൊക്കെ പല്ലന്‍ ഷൈജൂന് നന്നായറിയാം. അതുകൊണ്ട് എനിക്ക് ഒന്നുമില്ല. എല്ലാവര്‍ക്കും വണക്കം, വന്ദനം. നമുക്ക് വീണ്ടും കാണാം. ചിയേഴ്‌സ് ബ്രോ..

(മദ്യപിക്കുന്നു) ഇതുകൊണ്ട് മനംതകര്‍ന്നു കെട്ടിത്തൂങ്ങി ചാകുവൊന്നും വേണ്ട. നെല്ലായിയില്‍ എനിക്കൊരു കൂട്ടുകാരനുണ്ട്. അവനോട് പറയണം, വിഷമിക്കുവൊന്നും വേണ്ട, പല്ലന്‍ ഷൈജു അങ്ങോട്ടു തന്നെ വരും. പെണ്ണിനെ കാണാന്‍ ഇനി നാട്ടിലേക്കൊന്നും വരരുതെന്ന് ഇന്നലെ അവന്‍ എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു. വേണമെങ്കില്‍ ഫ്‌ലൈറ്റ് ചാര്‍ട്ടര്‍ ചെയ്തു ദുബായിലേക്കു വരെ ഞാന്‍ പോകും..”

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത