മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന സംസ്ഥാന പര്യടനത്തിന് കാസർകോട് തുടക്കം. സാദിഖലി ശിഹാബ് തങ്ങൾ സംസ്ഥാന അധ്യക്ഷൻ നേതൃത്വം ഏറ്റെടുത്ത ശേഷം നടത്തുന്ന ആദ്യ പര്യടനമാണിത്. മത–സാമുദായിക ഐക്യം ശക്തിപ്പെടാനുളള യാത്രയാണിത് ലീഗ് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും, താഴെ തട്ടിലുളള പാർട്ടി പ്രവർത്തനം കൂടുതൽ സജീവമാക്കാനാണ് പര്യടനം.
ഓരോ ജില്ലയിലേയും മത–സാമുദായിക–സാമൂഹിക രംഗത്തെ പ്രമുഖരുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച നടത്തും. ഇതര മത നേതാക്കളുമായി സംസാരിച്ച് ആവശ്യമെങ്കിൽ പാർട്ടിയിൽ വേണ്ട തിരുത്തലുകൾ വരുത്താൻ ലീഗ് തയാറാണന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Read more
മുസ്ലീം ലീഗിൻറെ ജില്ല നേതാക്കളുടെ പ്രത്യേക യോഗവും ചേരും. ലീഗിൻറെ പ്രധാന നേതാക്കളെല്ലാം ഒപ്പമുണ്ട്. വെളളിയാഴ്ച കണ്ണൂർ ജില്ലയിലാണ് പര്യടനം. ഈ മാസം 23ന് കോഴിക്കാടാണ് യാത്രയുടെ സമാപനം