പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിച്ചില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ; ഓംബുഡ്‌സ്മാന്‍ ഉത്തരവ്

പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫ് നിയമ വിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് മേല്‍ പിഴ ചുമത്തുമെന്ന് ഓംബുഡ്സ്മാന്‍ ഉത്തരവിട്ടു. റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലി വിവാദതടയണക്ക് കുറുകെ സി.കെ അബ്ദുല്‍ലത്തീഫ് നിയമവിരുദ്ധമായി റോപ് വെ കെട്ടിയിരുന്നു. ഇത് പൊളിച്ചുനീക്കാനാണ് ഉത്തരവ്.

ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്നാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ ഉത്തരവിട്ടിരിക്കുന്നത്. അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നടപടിക്രമങ്ങള്‍ ജനുവരി 25ന് റിപ്പോര്‍ട്ട് ചെയ്യണം എന്നും ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്‌സ്മാന്‍ ഉത്തരവ് നല്‍കി.

അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നവംബര്‍ 30ന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് സെപ്തംബര്‍ 22ന് ഓംബുഡ്സ്മാന്‍ ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.

അതേ സമയം ഓംബുഡ്സ്മാന്‍ ഉത്തരവ് ലഭിക്കാന്‍ കാലതാമസമുണ്ടായി. സി.കെ അബ്ദുല്‍ലത്തീഫിന് അയച്ച രണ്ടു നോട്ടീസും മേല്‍വിലാസക്കാരന്‍ ഇല്ലെന്ന് പറഞ്ഞ് മടങ്ങിയെന്നും മൂന്നാമതായി അയച്ച നോട്ടീസ് ഇക്കഴിഞ്ഞ 26ന് കൈപ്പറ്റിയെന്നും സെക്രട്ടറി അറിയിച്ചു.

ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിലെ കാട്ടരുവിക്ക് കുറുകെ പി.വി. അന്‍വര്‍ കെട്ടിയ തടയണ പൊളിച്ചുനീക്കണം എന്ന് മലപ്പുറം കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് സി.കെ അബ്ദുല്‍ ലത്തീഫ് ഇവിടെ റസ്റ്റോറന്റിനുള്ള അനുമതി നേടുകയും ശേഷം തടയണക്ക് കുറുകെ നിയമവിരുദ്ധമായി റോപ് വെ നിര്‍മ്മിക്കുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടി 2017 മെയ് 18ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് നിലമ്പൂര്‍ സ്വദേശിയായ എം.പി. വിനോദ് പരാതി നല്‍കിയിരുന്നു. റോപ് വെയുടെ നിര്‍മ്മാണം അനധികൃതമാണെന്ന് കണ്ടെത്തുകയും അത് പൊളിച്ചു മാറ്റാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. പക്ഷേ നടപടി ഉണ്ടായില്ല.

പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും മന്ത്രിക്കും പരാതി നല്‍കിയിരുന്നു. എന്നിട്ടും നടപടി ഉണ്ടാകാതിരുന്നത് കൊണ്ടാണ് പരാതിക്കാരന്‍ ഓംബുഡ്സ്മാനെ സമീപിച്ചത്. അനുമതി കൂടാതെയാണ് നിര്‍മ്മാണം എന്ന് കണ്ടെത്തി നാലു വര്‍ഷം കഴിഞ്ഞിട്ടും പഞ്ചായത്ത് നടപടിയെടുക്കാത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഓംബുഡ്സമാന്‍ വ്യക്തമാക്കി. റോപ് വെ പൊളിച്ചുനീക്കാനായി പഞ്ചായത്ത് സെക്രട്ടറി മൂന്നു മാസത്തെ സാവകാശം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ