പന്ന്യന്‍ രവീന്ദ്രന്‍ സി.പി.ഐ ദേശീയ കൗണ്‍സിലില്‍ നിന്നും ഒഴിയുന്നു

കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ പന്ന്യന്‍ രവീന്ദ്രന്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്നും ഒഴിയുന്നു. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിനാണ് ദേശീയ കൗണ്‍സിലില്‍ നിന്ന് താന്‍ ഒഴിയുന്നതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പാര്‍ട്ടിയെ അറിയിച്ചു.

പ്രായപരിധി സംബന്ധിച്ച തര്‍ക്കമുള്ളതും സ്വയം ഒഴിയാന്‍ കാരണമെന്നാണ് സൂചന. ഉച്ചയോടുകൂടി അന്തിമ തീരുമാനമുണ്ടാകും. പ്രായപരിധിയില്‍ ദേശീയ കൗണ്‍സിലില്‍ ആര്‍ക്കും ഇളവുണ്ടാകില്ലെന്നാണ് തീരുമാനം. ഇതനുസരിച്ച് കേരളത്തില്‍നിന്നുള്ള കെ.ഇ ഇസ്മയില്‍ ഉള്‍പ്പെടെയുള്ളവര്‍ ദേശീയ കൗണ്‍സിലില്‍നിന്നും പുറത്താകും.

Read more

പ്രായപരിധിയില്‍ മറ്റ് മാര്‍ഗങ്ങളില്ലാത്ത സംസ്ഥാനങ്ങളില്‍മാത്രം ഇളവ് നല്‍കും. ഇളവ് നല്‍കുക വോട്ടെടുപ്പിലൂടെ മാത്രമായിരിക്കുമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അതുല്‍ കുമാര്‍ അന്‍ജാന്‍ പറഞ്ഞു.