കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ മരിച്ചു. പാനൂര്‍ കൈവേലിക്കല്‍ സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ഷെറിന്‍ ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷെറിന്‍ മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന സിപിഎം പ്രവര്‍ത്തകന്‍ വിനീഷിന്റെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സ്‌ഫോടനം നടന്നത്. നിര്‍മ്മാണത്തിലിരുന്ന വീടിന്റെ ടെറസിലായിരുന്നു പെട്ടിത്തെറി സംഭവിച്ചത്. അപകടത്തില്‍ മരണപ്പെട്ട ഷെറിന്റെ ഇരു കൈപ്പത്തികളും സ്‌ഫോടനത്തില്‍ അറ്റുപോയിരുന്നു.
ഇതുകൂടാതെ ഷെറിന്റെ മുഖത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തെ തുടര്‍ന്ന് ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് വിവരം. സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്തിട്ടുണ്ട്.