'പാർട്ടി നയം മാറ്റുന്നു': വാർത്ത തള്ളി സിപിഎം നേതാക്കൾ; ച‍ർച്ച ജനുവരിയിലെന്ന് നേതൃത്വം

സിപിഎം പാർട്ടി നയംമാറ്റുന്നുവെന്ന വാർത്തകൾ തള്ളി സിപിഎം നേതാക്കൾ. രാഷ്ട്രീയ പ്രമേയം ജനുവരിയിലേ ചർച്ച ചെയ്യൂവെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. അതേസമയം റിപ്പോർട്ട് മഠയത്തരമെന്നായിരുന്നു പിബി അംഗമായ എംഎ ബേബിയുടെ മറുപടി. കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ അവലോകന റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തയോടാണ് ഇരുവരുടെയും പ്രതികരണം.

കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന അവലോകനമാണ് ഇപ്പോൾ നടക്കുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. അതേസമയം പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടക്കുന്നതെന്ന് പറഞ്ഞ പിബി അംഗം എംഎ ബേബി റിപ്പോർട്ടിയിൽ യാതൊരു വിഷയവുമില്ലെന്നും വ്യക്തമാക്കി. അതേസമയം ഇന്ത്യ മുന്നണിയിലെ പ്രവർത്തനം പാർലമെൻറിലും ചില തെരഞ്ഞെടുപ്പുകളിലും ഒതുങ്ങണമെന്നും കോൺഗ്രസിന്‍റെ സാമ്പത്തിക നയങ്ങളോട് ശക്തമായി വിയോജിക്കണമെന്നും കരട് റിപ്പോർട്ടിൽ പറയുന്നു.

കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വ രീതികളെയും തുറന്നു കാട്ടണം, സോഷ്യലിസത്തിൽ ഊന്നി പാർട്ടിയുടെ സ്വതന്ത്ര ശക്തി വർധിപ്പിക്കണം, ഹിന്ദുത്വ ശക്തികളുടെ ‘മനുവാദി’ നയങ്ങളെ തുറന്നു കാട്ടണം, ഇസ്ലാമിക മതമൗലിക വാദത്തെ ശക്തമായി ചെറുക്കണമെന്നും ഇടതു പാർട്ടികളുടെ ഐക്യത്തിന് പ്രാധാന്യം നൽകണമെന്നും റിപ്പോർട്ട് പറയുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ പുറത്തു വരുന്ന വാർത്തകൾ തള്ളിയാണിപ്പോൾ സിപിഎം നേതൃത്വം രംഗത്തെത്തിയിട്ടുള്ളത്.

Latest Stories

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ; പി ദിവ്യയുടെ ജാമ്യ ഹർജിയിൽ വിധി വെള്ളിയാഴ്ച

ഉമ്മന്‍ചാണ്ടിയെ ഒറ്റിക്കൊടുത്തവന്‍, വര്‍ഗീയത നന്നായി കളിക്കുന്നയാള്‍; ഷാഫി പറമ്പിലിനെതിരെ പത്മജ വേണുഗോപാല്‍

ഇന്ത്യൻ ടീമിന് കിട്ടിയത് അപ്രതീക്ഷിത ഷോക്ക്, ശവക്കുഴി തോണ്ടാൻ കാരണമായത് ഈ കാരണങ്ങൾ കൊണ്ട്; കുറിപ്പ് വൈറൽ

'എന്നെ മാറ്റി നിര്‍ത്താന്‍ വേണ്ടി ചെയ്ത പരീക്ഷണം'; യേശുദാസുമായി ചേര്‍ന്ന് പാടേണ്ട പാട്ടില്‍നിന്നും തന്നെ ഒഴിവാക്കിയത് വെളിപ്പെടുത്തി എം.ജി ശ്രീകുമാര്‍

മാപ്പ് പറയണം അല്ലെങ്കില്‍ അഞ്ച് കോടി; സല്‍മാന്‍ ഖാന് വധഭീഷണിയെത്തിയത് മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമില്‍

50 കോടി വരെ ലേലത്തിൽ അവനായി ടീമുകൾ പോകും, ബോളിങ് പിച്ചെന്നോ ബാറ്റിംഗ് പിച്ചെന്നോ നോട്ടം ഇല്ലാത്ത മുതലാണ് അത്: ബാസിത് അലി

നിങ്ങള്‍ നാടിന്റെ അഭിമാനതാരങ്ങള്‍; കൂടെ മത്സരിക്കുന്നവരെ ഒരിക്കലും ശത്രുക്കളായി കാണരുത്; കേരളത്തിന്റെ കൗമാരശക്തി അത്ഭുതപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി

യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി; അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

ബാഴ്‌സയുടെ ആരാധകർ കുറച്ച് മര്യാദ കാണിക്കണം, അവർ കാരണമാണ് ഞങ്ങൾ കളി തോറ്റത്; തുറന്നടിച്ച് എസ്പാൻയോൾ പരിശീലകൻ

സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി; ചിത്രങ്ങള്‍ വൈറല്‍