ഇപി ജയരാജനെ പാര്‍ട്ടി വിശ്വസിക്കുന്നു, അന്വേഷണം നടത്തില്ല; പ്രചരിക്കുന്നത് ഇല്ലാത്ത കാര്യങ്ങളെന്ന് എംവി ഗോവിന്ദന്‍

ആത്മകഥ വിവാദത്തില്‍ ഇപി ജയരാജനെ പാര്‍ട്ടി വിശ്വസിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇപി ജയരാജന്‍ നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി വിഷയത്തില്‍ അന്വേഷണം നടത്തുന്നില്ല. ആത്മകഥ ഒരു തരത്തിലും പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

പുസ്തക വിവാദത്തില്‍ പ്രചരിക്കുന്നത് ഇല്ലാത്ത കാര്യങ്ങള്‍. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആരേയും ഏല്‍പിച്ചിട്ടില്ല. ഡിസി ബുക്‌സുമായി ഇപി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസിനെതിരെയും എംവി ഗോവിന്ദന്‍ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചു. കോണ്‍ഗ്രസ് ബിജെപിയുമായി ഡീലുണ്ടാക്കിയെന്ന് ഗോവിന്ദന്‍ ആരോപിച്ചു.

Read more

ഡീലിനെതിരെ കോണ്‍ഗ്രസില്‍ വലിയ വലിയ പൊട്ടിത്തെറിയുണ്ടായി. 9 കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായി. പാലക്കാട് എല്‍ഡിഎഫ് പിടിച്ചെടുക്കും വിധത്തിലാണ് സ്ഥിതി. ഇ ശ്രീധരന് കിട്ടിയ വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിക്കോ ഷാഫിക്ക് കിട്ടിയ വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കോ കിട്ടില്ലെന്നും ഗോവിന്ദന്‍ ആരോപിച്ചു.