സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് അജ്ഞാതർ; കോടിയേരിയുടെ ചിത്രമടക്കം വികൃതമാക്കി

കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ രാസവസ്തു ഒഴിച്ച് വികൃതമാക്കി അജ്ഞാതർ. അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തിൽ സ്ഥാപിച്ച ഫോട്ടോയിലാണ് രാസവസ്‌തു ഒഴിച്ചത്. ഇതുകൂടാതെ മുൻ മുഖ്യമന്ത്രി ഇ. കെ നായനാര്‍, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാര്‍ ചടയൻ ഗോവിന്ദൻ, ഒ. ഭരതൻ എന്നിവരുടെ സ്മൃതികുടീരത്തിലും ദ്രാവകം ഒഴിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം.

എന്ത് തരം ദ്രാവകമാണ് സ്‌തൂപങ്ങളിൽ ഒഴിച്ചതെന്നോ ആരാണ് ഒഴിച്ചതെന്നോ വ്യക്തമല്ല. കോടിയേരി ബാലകൃഷ്ണൻ്റെ സ്‌മൃതികുടീരമാണ് ഏറ്റവുമധികം വികൃതമാക്കിയിരിക്കുന്നത്. കോൺഗ്രസ് നേതാക്കളുടേയും മറ്റ് സാംസ്‌കാരിക നായകരുടെയും സ്‌തൂപങ്ങൾ ഇതേ സ്ഥലത്തുണ്ട്. ഇവയൊന്നും വികൃതമാക്കിയിട്ടില്ല. പി. കെ ശ്രീമതി ഉൾപ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കൾ സ്ഥലത്തെത്തി.

പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് പ്രദേശത്ത് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ ആസൂത്രിത അക്രമമാണിതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി. കെ ശ്രീമതി ആരോപിച്ചു. കണ്ണൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നത് ജനം തിരിച്ചറിയണമെന്നും പി. കെ ശ്രീമതി പറഞ്ഞു.

തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ആസൂത്രീത നീക്കമാണിതെന്ന് സിപിഎം ആരോപിച്ചു. ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം സംഭവത്തിൽ ആവശ്യമാണെന്നും സിപിഎം ആവശ്യപ്പെട്ടു. സംഭവത്തില്‍  സിസിടിവി കേന്ദ്രീകരിച്ചു അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Latest Stories

രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്; ജാർഖണ്ഡിലും മഹാരാഷ്ട്രയിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഓസ്‌ട്രേലിയ ആഘോഷിക്കുകയാണ്; ഓസീസ് മാധ്യമങ്ങളില്‍ ഫുള്‍ പേജ് വാര്‍ത്തകള്‍ നിറയുകയാണ്!

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്; പരസ്യപ്രചാരണം വൈകിട്ട് ആറിന് അവസാനിക്കും; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി കളക്ടര്‍

ബോർഡർ ഗവാസ്‌ക്കർ ട്രോഫി: ഇന്ത്യ ഇറങ്ങുന്നത് രോഹിത് ഇല്ലാതെ, ടീമിനെ നയിക്കാൻ ബുംറ

'മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു' കൊച്ചി വിട്ട് പോകുന്നതായി നടൻ ബാല

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍