പഴയിടം പരമസാത്വികനായ തിരുമേനി; നന്മ നിറഞ്ഞ മനസ്; കലോത്സവ കലവറകളിലേക്ക് തിരിച്ചെത്തണം; വിവാദം തണുപ്പിക്കാന്‍ നേരിട്ട് വീട്ടിലെത്തി മന്ത്രി

സ്‌കൂള്‍ കലോത്സവത്തിലെ വെജിറ്റേറിയന്‍ ഭക്ഷണവിവാദം തണുപ്പിക്കാന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയെ വീട്ടിലെത്തി മന്ത്രി വി. എന്‍. വാസവന്‍. ചൂടായി കത്തി നില്‍ക്കുന്ന വിവാദം തണുപ്പിക്കാനാണ് മന്ത്രിയുടെ നീക്കം. മനുഷ്യനന്മയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് പഴയിടമെന്നും സര്‍ക്കാര്‍ അദ്ദേഹത്തിനൊപ്പമുണ്ടെന്നും വാസവന്‍ ഉറപ്പ് പറഞ്ഞു. കലോത്സവ കലവറകളിലേക്ക് അദേഹം തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

ഓണത്തിനും വിഷുവിനും ഈസ്റ്ററിനുമെല്ലാം നല്ല പായസം ഉണ്ടാക്കിത്തന്നിട്ടുണ്ട്. മഹാമാരിയുടെ കാലത്ത് നാട്ടിലെ പാവപ്പെട്ട രോഗികളെ സഹായിക്കാന്‍ ഞങ്ങളോടൊപ്പംനിന്ന തിരുമേനിയെ എങ്ങനെ മറക്കാനാകുമെന്നും വാസവന്‍ ചോദിച്ചു. സര്‍ക്കാരുമായോ വിദ്യാഭ്യാസ വകുപ്പുമായോ അദ്ദേഹത്തിന് പിണക്കമില്ല. ആരെക്കുറിച്ചും പരദൂഷണം പറയാനോ വഴക്കുണ്ടാക്കാനോ പോകില്ല. പരമസാത്വികനായ തിരുമേനിയാണ് പഴയിടം.

”മഹാമാരിയുടെ കാലത്ത് സന്മനസ്സ് കാണിച്ച തിരുമേനിയെ മാറ്റിനിര്‍ത്താനോ മറക്കാനോ കഴിയില്ല. തിരുമേനിയോടുള്ള ആത്മബന്ധം അത് മാത്രമല്ല. നിരവധി സന്ദര്‍ഭങ്ങളില്‍ അദ്ദേഹം അഭ്യര്‍ത്ഥന അനുസരിച്ച് പലര്‍ക്കായി സഹായം ചെയ്തിട്ടുണ്ട്. പാവപ്പെട്ടവരുടെ വിവാഹത്തിന് ഭക്ഷണം നല്‍കിയിട്ടുണ്ട്. നന്മ നിറഞ്ഞ മനസ്സാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന് ഏതെങ്കിലും വിധത്തില്‍ വേദനയോ വിഷമമോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഞാനും പങ്കുചേരുന്നു. ഇനിയും ഏത് നല്ല കാര്യത്തിന്റെ മുന്‍പിലും അദ്ദേഹം വരും, ഒരിക്കലും സമൂഹത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന മനസ്സല്ല തിരുമേനിയുടേത്”- മന്ത്രി വാസവന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ പ്രതിനിധി ആയല്ല മന്ത്രി കാണാന്‍ വന്നതെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി പ്രതികരിച്ചു. വി.എന്‍. വാസവനെ സഹോദരനെപ്പോലെയാണ് കാണുന്നതെന്നും പഴയിടം മോഹനന്‍ നമ്പൂതിരി വ്യക്തമാക്കി. സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായാണ് മന്ത്രി വാസവന്‍ പഴയിടത്തിന്റെ വീട്ടിലെത്തിയത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം