വിവാദം ഉണ്ടാക്കിയ ആള്‍ നേരിട്ടെത്തി; എന്നാലും, തീരുമാനത്തില്‍ മാറ്റമില്ല; ഇതൊക്കെ മതി തല്‍ക്കാലം; കലോത്സവ പാചകച്ചുമതലകള്‍ ഏറ്റെടുക്കില്ലെന്ന് പഴയിടം

സ്‌കൂള്‍ കലോത്സവങ്ങളിലെയും കായിക, ശാസ്ത്രമേളകളിലെയും ഊട്ടുപുരകളിലേക്ക് ഇനിയില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി പാചകവിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി. ജനുവരിയില്‍ കോഴിക്കോട്ടെ സംസ്ഥാന കലോത്സവത്തിന്റെ അടുക്കളയില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങിയതാണ്. ഇനി സ്‌കൂള്‍ മേളകളുടെ ഊട്ടുപുരയില്‍ ഉണ്ടാകില്ലന്നും അദേഹം വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകനായ അരുണ്‍ കുമാര്‍ ഉയര്‍ത്തിയ വിവാദങ്ങളും അതിനോടുള്ള പ്രതികരണങ്ങളും ചര്‍ച്ചകളും മനസ്സില്‍ ആഴത്തിലുള്ള മുറിവേല്‍പിച്ചെങ്കിലും അതെല്ലാം ഉണങ്ങി. വിവാദങ്ങള്‍ക്കു തുടക്കമിട്ട് ഫെയ്‌സ്ബുക് പോസ്റ്റിട്ട വ്യക്തി നേരിട്ടെത്തിയെന്നു അദേഹം വ്യക്തമാക്കി. പാചകച്ചുമതല മറ്റുള്ളവര്‍ക്ക് ഏറ്റെടുക്കാന്‍ അവസരം നല്‍കാന്‍ വേണ്ടിക്കൂടിയുമാണ് ഈ പിന്മാറ്റമെന്ന് അദേഹം പറഞ്ഞു.

ഒട്ടേറെപ്പേര്‍ കൂടെ നിന്നു. പഴയിടം ഓര്‍മിക്കുന്നു. ഇത്തവണയും വിവിധ കലോത്സവ കമ്മിറ്റിക്കാരും സംഘാടകരും വിളിക്കുന്നുണ്ട്. ഒന്നിനും ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടില്ല. സദ്യയൊരുക്കലും വിദേശങ്ങളിലേക്ക് ഉള്‍പ്പെടെ വിഭവങ്ങള്‍ അയയ്ക്കലുമൊക്കെയായി തിരക്കാണ്. വീട്ടില്‍ മക്കളും കൊച്ചുമക്കളും കൂടെയുള്ളതിന്റെ സന്തോഷം. ഇതൊക്കെ മതി തല്‍ക്കാലമെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പഴയിടം പറഞ്ഞു.

2000ല്‍ കോട്ടയത്തെ റവന്യു ജില്ലാ കലോത്സവത്തിലാണ് ആദ്യമായി പാചകച്ചുമതല ഏറ്റെടുക്കുന്നത്. അന്നു മുതല്‍ ഈ വര്‍ഷം ജനുവരിയില്‍ കോഴിക്കോട്ട് നടന്ന സംസ്ഥാന കലോത്സവം വരെയുള്ള സ്‌കൂള്‍ മേളകളില്‍ രണ്ടേകാല്‍ കോടി കുട്ടികള്‍ക്കു ഭക്ഷണം വിളമ്പിയെന്ന് പഴയിടം പറയുന്നു.

Latest Stories

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍