മന്ത്രി എകെ ശശീന്ദ്രനുമായുള്ള അധികാര വടംവലിയില്‍ വിജയിക്കാനാവാതെ പിസി ചാക്കോ
എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറി. ചൊവ്വാഴ്ച രാത്രി രാജിക്കത്ത് കൈമാറി.
പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജി. എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ നടത്തിയ നീക്കങ്ങള്‍ മുഖ്യമന്ത്രിയുടെ ഇടപെടലോടെ നടക്കാതെ പോയിരുന്നു. ഇതിനുപിന്നാലെയാണ് ചാക്കോ പദവിയൊഴിയുന്നത്.
ഇതിനിടെ ശശീന്ദ്രനും തോമസും തമ്മില്‍ കൈകോര്‍ത്തതോടെയാണ് ചാക്കോയ്ക്കു സ്ഥാനം രാജിവയ്ക്കേണ്ടി വന്നതെന്നും സൂചനയുണ്ട്. ചാക്കോ രാജിവച്ച് പകരം തോമസിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കണമെന്നും ആവശ്യം ഉയരുന്നുണ്ടായിരുന്നു.
Read more
ശരദ് പവാറിന്റെ പിന്തുണ ഉണ്ടായിട്ടും തനിക്കു മന്ത്രിസ്ഥാനം നേടിയെടുക്കാന്‍ പി.സി.ചാക്കോയ്ക്കു കഴിയാതിരുന്നതോടെ ശശീന്ദ്രന് ഒപ്പം നില്‍ക്കുന്നതാണ് നേട്ടമെന്ന് തോമസ് വിഭാഗവും തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് ഇരുവിഭാഗങ്ങളും ഒത്തൊരുമിച്ച് പിസി ചാക്കോയുടെ സ്ഥാനത്തില്‍ കണ്ണുവെയ്ക്കുകയായിരുന്നു.