എന്‍.സി.പി സംസ്ഥാന പ്രസിഡന്റായി പി.സി ചാക്കോ തുടരും

എന്‍സിപി സംസ്ഥാന പ്രസിഡന്റായി പി സി ചാക്കോ തുടരും. ഇന്ന് ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം. സംസ്ഥാന അധ്യക്ഷനായി പി.സി.ചാക്കോയുടെ പേര് മന്ത്രി എ.കെ.ശശീന്ദ്രനാണ് നിര്‍ദേശിച്ചത്. തോമസ് കെ തോമസ് പിന്താങ്ങുകയും ചെയ്തു.

പി.സി.ചാക്കോയെ പ്രസിഡന്റാക്കാന്‍ എ.കെ.ശശീന്ദ്രന്‍ – തോമസ് കെ തോമസ് വിഭാഗങ്ങള്‍ നേരത്തെ സമവായത്തിലെത്തിയിരുന്നു.അതേസമയം, തെരഞ്ഞെടുപ്പ് നടപടികളില്‍ പ്രതിഷേധിച്ച് മുന്‍ ദേശീയ നേതാവ് ഇറങ്ങി പോയി.

മത്സരത്തിന് നോമിനേഷന്‍ നല്‍കിയ മലപ്പുറത്ത് നിന്നുള്ള നേതാവ് എന്‍.എ.മുഹമ്മദ് കുട്ടിയാണ് ഇറങ്ങി പോയത്.

ജനാധിപത്യ രീതിയിലല്ല തെരഞ്ഞെടുപ്പ് നടന്നതെന്നും മുഹമ്മദ് കുട്ടി ആരോപിച്ചു. സംസ്ഥാനത്തെ എന്‍സിപി നേതൃത്വത്തില്‍ മാറ്റമുണ്ടാകില്ലെന്ന് മുതിര്‍ന്ന നേതാവ് പീതാംബരന്‍ മാസ്റ്റര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന മന്ത്രിസഭാ പുനസംഘടനയില്‍ എന്‍സിപിയുടെ മന്ത്രിമാരില്ലെന്നും വ്യക്തമാക്കി.

Latest Stories

കീർത്തി സുരേഷ് അഭിനയം നിർത്തുന്നു? ഭർത്താവിനൊപ്പം നല്ലൊരു കുടുംബജീവിതം ആഗ്രഹുക്കുന്നു; വിവാഹത്തിന് പിന്നാലെ ചർച്ച

അനുസരണക്കേട് സമ്മതിക്കില്ല, സഞ്ജു സാംസണ് അച്ചടക്കലംഘനത്തിന്റെ പേരിൽ ശിക്ഷ ; മലയാളി താരത്തിന് വമ്പൻ പണി

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി

BGT 2024-25: ' നശിച്ച മഴ എല്ലാം തുലച്ചു'; മത്സരഫലത്തില്‍ അസ്വസ്ഥനായി കമ്മിന്‍സ്

ഗവര്‍ണര്‍ക്കെതിരെയുള്ള എസ്എഫ്‌ഐ അതിക്രമത്തില്‍ പൊലീസ് നിഷ്‌ക്രിയം; പിന്നില്‍ മുഖ്യമന്ത്രിയെന്ന് കെ.സുരേന്ദ്രന്‍

മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

'സിനിമ പരാജയപ്പെട്ടാൽ കുറ്റം മുഴുവൻ നടന്റെ തോളിൽ'; പുതിയ സംവിധായകർക്കൊപ്പം സിനിമ ചെയ്യുന്നത് വലിയ വെല്ലുവിളി: മോഹൻലാൽ

അശ്വിൻ വിരമിച്ചത് അവന്റെ തീരുമാനം, പക്ഷെ അദ്ദേഹം ഇന്ത്യയെ ചതിച്ചു; വമ്പൻ വെളിപ്പെടുത്തലുമായി സുനിൽ ഗവാസ്‌ക്കർ

BGT 2024: "മുഹമ്മദ് ഷമിയുടെ കാര്യത്തിൽ ഞാൻ റിസ്ക് എടുക്കില്ല"; രോഹിത് ശർമ്മയുടെ വാക്കുകൾ ഇങ്ങനെ

എഡിജിപി എംആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; തീരുമാനം മന്ത്രിസഭാ യോഗത്തിൽ