സ്ഥാനാര്‍ത്ഥിയാകുമെന്ന് ആഗ്രഹിച്ചിരുന്നു; പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെ അറിയുന്നവരില്ല; ഓട്ടം കൂടുതല്‍ വേണ്ടിവരും; അതൃപ്തി പരസ്യമാക്കി പിസി ജോര്‍ജ്

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ തുറന്നടിച്ച് പിസി ജോര്‍ജ്. താന്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ആഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമായി ചെറിയ നീക്കങ്ങള്‍ നടത്തിയിരുന്നുവെന്നും ജോര്‍ജ് വ്യക്തമാക്കി.

താന്‍ ലോകത്താരോടും സ്ഥാനാര്‍ഥിയാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. താന്‍ പത്തനംതിട്ടയില്‍നിന്നു മത്സരിക്കണമെന്ന് എന്‍ഡിഎയുടെ നേതാക്കള്‍ ആഗ്രഹിച്ചിരുന്നു. അവര്‍ ഇക്കാര്യം ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് താന്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രചരിച്ചത്. അങ്ങനെ ഉണ്ടായപ്പോള്‍ താനും ആഗ്രഹിച്ചിരുന്നുവെന്നും അദേഹം പറഞ്ഞു.

താന്‍ പത്തനംതിട്ടിയില്‍ സ്ഥാനര്‍ഥിയാകരുതെന്ന് ആഗ്രഹിച്ചത് പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയുമാണ്. എനിക്ക് സീറ്റ് വേണ്ട. ഇത്രയും പേരുടെയും എതിര്‍പ്പുള്ളപ്പോള്‍ എന്തിനാണ് താന്‍ സ്ഥാനാര്‍ഥിയാകുന്നത്.

പിസി ജോര്‍ജിന് പകരം പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി അനില്‍ ആന്റണിയെയാണ് നിശ്ചയിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ അനില്‍ ആനറണിയെ അറിയുന്നവറില്ലെന്നും. എല്ലാവരെയും പരിചയപ്പെടുത്തി എടുക്കണം. ഓട്ടം കൂടുതല്‍ വേണ്ടിവരും. സ്ഥാനാര്‍ഥിയായിരുന്നെങ്കിള്‍ താന്‍ ഓടുന്നതിനേക്കാള്‍ കൂടുതല്‍ ഓടിയാല്‍ മാത്രമേ അനിലിനെ പരിചയപ്പെടുന്നതാന്‍ സാധിക്കുവെന്നും പിസി ജോര്‍ജ് പറഞ്ഞു.

നേരത്തെ അനില്‍ ആന്റണിയെ എറണാകുളം, കോട്ടയം എന്നിവടങ്ങളിലേക്ക് പരിഗണിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. കേരള കോണ്‍ഗ്രസുകള്‍ ഏറ്റുമുട്ടുന്ന കോട്ടയം മണ്ഡലത്തിലേക്ക് ജോര്‍ജിനെയോ മകന്‍ ഷോണ്‍ ജോര്‍ജിനെയും പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍