പിസി ജോര്‍ജിനെ മതമൗലികവാദികള്‍ വേട്ടയാടുന്നു; മാപ്പ് പറഞ്ഞിട്ടും കേസെടുത്തത് അന്യായം; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ബിജെപി

പിസി ജോര്‍ജിനെ മതമൗലികവാദികള്‍ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മതമൗലികവാദികളുടെ ഭീഷണിക്ക് വഴങ്ങി പിസിക്കെതിരെ സര്‍ക്കാര്‍ കേസെടുത്തത് അന്യായമാണ്. ഇത് അംഗീകരിക്കാനാവില്ല. ഇതിനെ ബിജെപി നിയമപരമായും രാഷ്ട്രീയമായും നേരിടും.

ചാനല്‍ ചര്‍ച്ചയില്‍ സംഭവിച്ച നാക്ക് പിഴക്ക് അദ്ദേഹം ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞിട്ടും വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല. ടിജെ ജോസഫ് മാഷിനെതിരെ വിഎസ് സര്‍ക്കാര്‍ കേസെടുത്തതിന് സമാനമാണ് ഇപ്പോള്‍ പിസി ജോര്‍ജിനെതിരെ പിണറായി സര്‍ക്കാര്‍ കേസെടുത്തത്. ഇതിന്റെ ധൈര്യത്തിലായിരുന്നു തീവ്രവാദികള്‍ ജോസഫ് മാഷിന്റെ കൈവെട്ടിയത്. പിസിക്കെതിരെയും ഇത്തരത്തിലാണ് മതമൗലികവാദികള്‍ കൊലവിളി മുഴക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

മതസ്പര്‍ദ്ധ വളര്‍ത്തല്‍-കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് പിസി ജോര്‍ജിനെതിരെ് കേസെടുത്തിരിക്കുന്നത്. ജനം എന്ന സ്വകാര്യ ചാനലില്‍ നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് പിസി ജോര്‍ജ്ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്.

ജനുവരി 6ന് ആയിരുന്നു വിവാദമായ ചര്‍ച്ച. ഇന്ത്യയിലെ മുസ്ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു വിവാദ പരാമര്‍ശം. മുസ്ലീംഗള്‍ പാകിസ്താനിലേക്ക് പോകണമെന്നും പിസി ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞു.

വിദ്വേഷ പരാമര്‍ശത്തില്‍ യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പികെ കുഞ്ഞാലിക്കുട്ടി, കെടി ജലീല്‍, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരെല്ലാം ചേര്‍ന്ന് പാലക്കാട്ട് ബിജെപിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പിസി ആരോപിച്ചിരുന്നു. ഈരാറ്റുപേട്ടയില്‍ മുസ്ലീം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും ജോര്‍ജ് ചര്‍ച്ചയില്‍ ആരോപിച്ചു.

Latest Stories

'കെട്ടിടം പണിതീര്‍ന്നിട്ട് പോരേ ഫര്‍ണീച്ചര്‍ വാങ്ങല്‍'; കോണ്‍ഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രി സ്ഥാനമോഹ ചര്‍ച്ചകളെ പരിഹസിച്ച് ശശി തരൂര്‍

എറണാകുളം- അങ്കമാലി അതിരൂപത, ബിഷപ് ബോസ്‌കോ പുത്തൂര്‍ സ്ഥാനമൊഴിഞ്ഞേക്കും; ജോസഫ് പ്ലാംപാനി ചുമതലയേല്‍ക്കുമെന്ന് സൂചന

'നാളെ അയാള്‍ക്ക് ഇരട്ട സെഞ്ച്വറി നേടാനാകും, അവന്‍ അത്രയും നല്ല കളിക്കാരനാണ്'; ഇന്ത്യന്‍ താരത്തിന് പിന്തുണയുമായി ഓസ്ട്രേലിയന്‍ മുന്‍ നായകന്‍

മെറ്റ ഫാക്ട് ചെക്കിങ് പ്രോഗ്രാം വിവാദം; മെറ്റയുടെ നയംമാറ്റം ലജ്ജാകരം, സത്യം പറയുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് ജോ ബൈഡന്‍

'അപൂര്‍വ്വരാഗം' സെറ്റില്‍ ലൈംഗികാതിക്രമം; കടന്നുപടിച്ചെന്ന് പരാതി, വെളിപ്പെടുത്തലുകളുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോര്‍ഡിനേറ്ററായ യുവതി

കേരളത്തിലെ റോഡ് വികസനത്തിന് പണം തടസമല്ല; മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചാലുടന്‍ 20,000 കോടി അനുവദിക്കുമെന്ന് നിതിന്‍ ഗഡ്കരി

'സച്ചിന്‍ ടെണ്ടുല്‍ക്കറെ ആ ഇംഗ്ലണ്ട് താരം മറികടന്നിരിക്കുന്നു'; വലിയ അവകാശവാദവുമായി ഗ്രെഗ് ചാപ്പല്‍

ആശുപത്രി കിടക്കയില്‍ നിന്നും റെക്കോര്‍ഡിംഗിന് പോകാന്‍ ആഗ്രഹിച്ചു; സ്വപ്‌നങ്ങള്‍ ബാക്കിയായി, പ്രിയ ഗാനയകന് യാത്രാമൊഴി

അമ്മു സജീവിന്റെ മരണം; ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുത്തു, അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് പിതാവ്

100 കോടി തള്ള് ഏറ്റില്ല, തെലുങ്ക് ഇന്‍ഡസ്ട്രിക്ക് തന്നെ നാണക്കേട്; 'ഗെയിം ചേഞ്ചര്‍' കളക്ഷന്‍ കണക്ക് വിവാദത്തില്‍