വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി പിസി ജോര്‍ജ്ജ്

ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ കേസെടുത്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി പിസി ജോര്‍ജ്ജ്. മതവിദ്വേഷ പ്രസ്താവനയിലെടുത്ത കേസിലാണ് പിസി ജോര്‍ജ്ജ് ജാമ്യഹര്‍ജി നല്‍കിയത്. ഈരാറ്റുപേട്ട പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് പിസി ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്.

ജനുവരി 6ന് നടന്ന ജനം ടിവിയിലെ ചര്‍ച്ചയിലാണ് പിസി വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ മുസ്ലീം സമുദായം മുഴുവന്‍ വര്‍ഗീയവാദികളാണെന്നും അവര്‍ പാകിസ്താനിലേക്ക് പോകണമെന്നുമായിരുന്നു പരാമര്‍ശം. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.

വിഷയത്തില്‍ പിസി മാപ്പ് പറഞ്ഞെന്നും അതിലപ്പുറം എന്താണ് ഒരാള്‍ക്ക് ചെയ്യാനാവുകയെന്നും ഷോണ്‍ ചോദിച്ചു. എന്നാല്‍ മാപ്പ് അം ഗീകരിക്കാതെ അതിനെ ഏതുവിധേനയും സജീവ വിഷയമായി കൊണ്ടുനടക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെന്നും ഷോണ്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

'ഇത് ശരിക്കും അത് തന്നെ'; ഗെയിം ചേഞ്ചർ നിര്‍മ്മാതാക്കക്കളുടെ പരാതി മാർക്കറ്റിങ് തന്ത്രമോ? 

ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍; അന്വേഷണം ആരംഭിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച്

ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കാൻ അത് കാരണം, ബിസിസിഐയുടെ തലയിൽ മൊത്തം ആ ചിന്ത; വെറുതെയല്ല പണി കിട്ടിയത്

"കേരള ബ്ലാസ്റ്റേഴ്സിന്റെ കളികൾ ഇനി മാറും, വരും ദിവസങ്ങളിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കും"; പരിശീലകന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ടിപ്പുവിന്റെ ആയുധപ്പുര മുതല്‍ ചിക്കമ്മ ചിക്കദേവി ക്ഷേത്ര വരെ; മൈസൂരുവിലെയും ശ്രീരംഗപട്ടണത്തിലെയും പാതിസ്ഥലത്ത് അവകാശവാദവുമായി വഖഫ് ബോര്‍ഡ്; വെട്ടിലായി സര്‍ക്കാര്‍

'വ്യാജ പതിപ്പ് ചോർത്താതിരിക്കാൻ പണം ആവശ്യപ്പെട്ടു'; പരാതിയുമായി 'ഗെയിം ചേഞ്ചര്‍' നിര്‍മാതാക്കൾ, 45 പേർക്കെതിരെ കേസ്

'ദയവായി എന്നെ ബുംമ്രയുമായി താരതമ്യം ചെയ്യരുത്'; നിര്‍ദ്ദേശവുമായി ഇതിഹാസം

" റൊണാൾഡോയും മെസിയുമാണ് എതിരാളികൾ എങ്കിൽ എനിക്ക് എട്ടിന്റെ പണി കിട്ടാറുണ്ടായിരുന്നു"; മുൻ ലിവർപൂൾ ഇതിഹാസത്തിന്റെ വാക്കുകൾ ഇങ്ങനെ

കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് കരാർ പുതുക്കില്ലെന്ന് ഉറപ്പായതോടെയാണ് ക്ലബ് വിട്ടത്, അവസരം കിട്ടിയാൽ തിരിച്ചു വരും: രാഹുൽ കെപി