സോളാർ ബലാത്സംഗ പരാതികേസിൽ പുതിയ വെളിപ്പെടുത്തലുമായി പി സി ജോർജ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ മൊഴി പരാതിക്കാരി എഴുതി നൽകിയെന്നാണ് പി സി ജോർജിന്റെ വെളിപ്പെടുത്തൽ. പരാതിക്കാരി തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും , അന്ന് ഉമ്മൻചാണ്ടിക്കെതിരെ താൻ നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ വൈരാഗ്യം കൊണ്ടായിരുന്നുവെന്നും പി സി ജോർജ് വെളിപ്പെടുത്തി. ദല്ലാൾ നന്ദകുമാറാണ് എല്ലാത്തിനും ഉത്തരവാദിയെന്നും , പൊതുപ്രവർത്തകർ അയാളെ സൂക്ഷിക്കണമെന്നും പി സി ജോർജ് പറഞ്ഞു.
സോളാർ പീഡനക്കേസിൽ പരാതിക്കാരിയോട് തോന്നിയ സഹതാപമാണ് അവരോട് പ്രതികരിക്കാതിരിക്കാൻ കാരണമെന്ന് പി സി ജോർജ് പറഞ്ഞു.
ഉമ്മൻചാണ്ടി മോശമായി പെരുമാറിയെന്ന പരാതിക്കാരി പറഞ്ഞതിൽ ആദ്യം സംശയിച്ചു.എന്നാൽ ആ സാഹചര്യം വച്ച് തെറ്റിദ്ധരിക്കുകയായിരുന്നു.പക്ഷെ ക്രൈംബ്രാഞ്ചിനോട് സംഭവം തെറ്റാണെന്ന് പറഞ്ഞിരുന്നു. എന്നാൽ പിണറായി വിജയൻ അധികാരത്തിൽ വന്നതോടെ പരാതിക്കാരിയെ നേരിട്ട് വിളിപ്പിച്ച് പരാതി എഴുതി വാങ്ങി അന്വേഷണം സിബിഐയ്ക്ക് വിടുകയായിരുന്നു. പി സി ജോർജ് വെളിപ്പെടുത്തി.
സി.ബി.ഐ. അന്വേഷണം വന്നപ്പോൾ പരാതിക്കാരി വന്ന് സാഹായിക്കണം എന്ന് പറഞ്ഞു. ക്രൂശിക്കപ്പെട്ട ആ സ്ത്രീയോട് തോന്നിയ സഹതാപത്തിലാണ് അവരെ ഒന്നും പറയാതിരുന്നത്. സി.ബി.ഐ. ഉദ്യോഗസ്ഥരോട് പരാതി വസ്തുതാവിരുദ്ധമാണെന്നും. പ്രസ്താവന നടത്തിയത് രാഷ്ട്രീയ വൈരാഗ്യം തീർത്തതാണെന്നും പറഞ്ഞു. പരാതിക്കാരി തന്ന കടലാസ് സിബിഐയ്ക്ക് കൈമാറുകയും ചെയ്തു. അത് വായിച്ചപ്പോൾ താൻ പറഞ്ഞത് സത്യമാണന്ന് സിബിഐ സംഘത്തിന് മനസിലായെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.
പറഞ്ഞ മൊഴി മാധ്യമങ്ങളോട് പറഞ്ഞാൽ ഉമ്മൻ ചാണ്ടിയെ അറസ്റ്റ് ചെയ്യാൻ നിർദേശമുണ്ടെന്ന് സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും.എന്നാൽ അതിന് തന്നെക്കിട്ടില്ലെന്ന് വ്യക്തമാക്കിയതായി പി സി ജോർജ്
“ദല്ലാള്‍ നന്ദകുമാറാണ് ഇതിന്റെയെല്ലാം ആളെന്ന് എനിക്കറിയാം. അവനെ കണികണ്ടാല്‍ കഞ്ഞികിട്ടുകേല. അവന്‍ എന്ത് വൃത്തികേടും ചെയ്യുന്നവനാണ്. ഇവിടുത്തെ പൊതുപ്രവര്‍ത്തകരോട് പറയുകയാ, അവനെ സൂക്ഷിക്കണം. ആരേയും കെണിയില്‍പ്പെടുത്താന്‍ മിടുക്കനാണവന്‍. എന്റെടുത്ത് ഗണേഷ്‌കുമാറിന്റെ പേരോ ശരണ്യാമനോജിന്റെ പേരോശരണ്യാമനോജിന്റെ പേരോ ആരും പറഞ്ഞിട്ടില്ല”, പി സി ജോർജ് പ്രമുഖ മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു.