വിഡി സതീശന്‍ കുടിയേറ്റ കര്‍ഷകന്റെ മുതുകത്ത് കയറിയ ഹരിത എംഎല്‍എ; മലയോര സമരയാത്ര കാപട്യം; കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് വഴറ്റി അടിക്കണമെന്ന് പിസി ജോര്‍ജ്

പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നടത്തുന്ന മലയോര സമരയാത്ര കാപട്യം മാത്രമാണെന്ന് ബിജെപി നേതാവ് പിസി ജോര്‍ജ്. മുന്‍കാലങ്ങളിലെ സതീശന്റെ ഉള്‍പ്പെടെയുള്ളവരുടെ നിലപാട് ഇതായിരുന്നില്ല. പത്തു വര്‍ഷം മുന്‍പ് കുടിയേറ്റ കര്‍ഷകന്റെ മുതുകത്ത് കയറിയ കുറച്ചു ഹരിത എം എല്‍ ഏമാര്‍ ഉണ്ടായിരുന്നു. കുടിയേറ്റ കര്‍ഷകരെയെല്ലാം കയ്യേറ്റക്കാരായി ചിത്രീകരിച്ച ഒരു കൂട്ടം കപട പരിസ്ഥിതി വാദികള്‍

കര്‍ഷകന് വേണ്ടി സംസാരിച്ചതിന്റെ പേരില്‍ എന്നെ സ്വന്തം മുന്നണിയില്‍ നിന്നുതന്നെ ആ തെമ്മാടിക്കൂട്ടം ആക്രമിച്ചത് പലരും ഓര്‍ക്കുന്നുണ്ടാവുമെന്നും ജോര്‍ജ് പറഞ്ഞു. വി ഡി സതീഷനും ടി എന്‍ പ്രതാപനുമായിരുന്നു അവരില്‍ പ്രധാനികള്‍. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് വഴറ്റി അടിക്കണമെന്ന് ഞാന്‍ പറഞ്ഞതും ഇവരും ശിങ്കിടികളും അന്ന് വിവാദമാക്കി.

ഇന്നിതാ അതെ ആളുകള്‍ മലയോര കര്‍ഷക സംരക്ഷണ ജാഥ നടത്തുന്നു. കാട്ടു പന്നികളെ കൊന്നു കറി വെയ്ക്കണം എന്നുതന്നെയാണ് ഇപ്പോഴും തന്റെ നിലപാടെന്ന് പിസി ജോര്‍ജ് പറഞ്ഞു.