‘സൗകര്യം ഉണ്ടെങ്കില്‍ വോട്ട് ചെയ്താൽ മതി, എന്നെയാ പേടിപ്പിക്കുന്നേ, പോടാ അവിടന്ന് തെണ്ടീ’; പ്രചാരണത്തിനിടെ കൂക്കിവിളിച്ച​ നാട്ടുകാരോട് പി.സി ജോർജ്, വീഡിയോ

വോട്ട്​ ചോദിക്കാനെത്തിയ ജനപക്ഷം സ്ഥാനാർത്ഥിയും പൂഞ്ഞാർ എം.എൽ.എയുമായ പി.സി ജോർജിനെ കൂക്കിവിളിച്ച്​ നാട്ടുകാർ. ​അരിശം കയറിയ പി.സി ജോർജ്​ തിരിച്ച്​ തെറി വിളിച്ചാണ്​ മടങ്ങിയത്​. തീക്കോയി പഞ്ചായത്തിൽ പ്രചാരണത്തിന്​ എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ.

പ്രതിഷേധിച്ച​വരോട്​ പി.സി ജോർജ്​ പറഞ്ഞതിങ്ങനെ: “”നിങ്ങളിൽ സൗകര്യമുള്ളവർ എനിക്ക്​ വോട്ടു ചെയ്യുക. ​ഇല്ലെങ്കിലും കുഴപ്പമില്ല. നിന്‍റെയൊക്കെ വീട്ടിൽ കാരണവൻമാർ ഇങ്ങനെയാണോ പഠിപ്പിച്ചത്​. കാരണവൻമാർ നന്നായാലേ മക്കൾ നന്നാകൂ. അതിനായി അല്ലാഹുവിനോട്​ പ്രാർത്ഥിക്കാം. ഞാൻ തിരഞ്ഞെടുപ്പ്​ കമ്മീഷനിൽ പരാതി കൊടുത്താൽ നിങ്ങളൊക്കെ അകത്തു പോകും. ഞാൻ ഈരാറ്റുപേട്ടയിൽ ജനിച്ച് വളര്‍ന്നവനാണ് ഞാൻ. ഇവിടെ തന്നെ കാണും””.

‘വല്യ വര്‍ത്താനം പറയുന്നു. എന്നെയാ പേടിപ്പിക്കുന്നേ. പോടാ അവിടെന്ന് തെണ്ടീ’ എന്ന് പറഞ്ഞാണ് ജോര്‍ജ് പ്രസംഗം അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ തവണ തനിച്ച്​ മത്സരിച്ച്​ വിജയിച്ച പി.സി ജോർജ്​ എൽ.ഡി.എഫ്​, യു.ഡി.എഫ്​ മുന്നണികൾ സ്വീകരിക്കാത്തതിനാൽ ബി.ജെ.പിക്കൊപ്പം ചേക്കേറിയിരുന്നു. മുസ്​ലിം, ദലിത്​ വിഭാഗങ്ങൾക്കെതി​​രായ പി.സി ജോർജ്ജിന്‍റെ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍