തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി പി.സി ജോർജ്ജ്. എൻഡിഎയ്ക്ക് ന്യായമായി ലഭിക്കേണ്ട വോട്ടുകൾ പോലും യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന് ലഭിച്ചു. ഇതിനു പ്രധാന കാരണം ജനങ്ങളുടെ പിണറായി വിരുദ്ധതയാണ്.’ ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകൾ പോലും യുഡിഎഫ് പാളയത്തിലെത്തിയെന്നും പി.സി ജോർജ്ജ് പറഞ്ഞു.
പിണറായി വിരുദ്ധ തരംഗമാണ് തൃക്കാക്കരയിൽ ആഞ്ഞടിച്ചത്. മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം രാജിവെച്ചൊഴിയണമെന്നും പി.സി ആവശ്യപ്പെട്ടു. അതേസമയം തൃക്കാക്കരയിലെ യുഡിഎഫ് വിജയത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മിടുക്കല്ലെന്നും പി.സി ജോർജ്ജ് പറഞ്ഞു.
Read more
തൃക്കാക്കരയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണനെ കളത്തിലിറക്കിയ ബിജെപി വലിയ ആത്മവിശ്വാസത്തിലായിരുന്നു. തൃക്കാക്കരയിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് നേരത്തെ പി.സി ജോർജ്ജും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.