നിയമസഭയിലെ മാധ്യമ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് സ്പീക്കര്‍ക്ക് കത്ത് നല്‍കി

നിയമസഭയിലെ മാധ്യമ വിലക്ക് പിൻവലിക്കണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎൽഎ നിയമസഭാ സ്പീക്കർക്ക് കത്ത് നൽകി. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ കേട്ട് കേൾവിയില്ലാത്ത മാധ്യമ നിയന്ത്രണമാണ് ഇന്ന് ഏർപ്പെടുത്തിയതെന്നും പി.ആർ.ഡി മാധ്യമങ്ങൾക്ക് നൽകിയ ദൃശ്യത്തിൽ ഭരണപക്ഷത്തിന്റേത് മാത്രമേയുളളുവെന്നും അദ്ദേഹം പറഞ്ഞു.

കത്തിന്റെ പൂർണരൂപം:

‘ബഹുമാനപ്പെട്ട സ്പീക്കർ,

കേരള നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത മാധ്യമ നിയന്ത്രണമാണ് ഇന്ന് 27.06.22 ഏർപ്പെടുത്തിയത്. ഇത് ജനാധിപത്യ വിരുദ്ധവും ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കലുമാണ്. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസുകളിൽ പ്രവേശിപ്പിക്കുന്നതിൽ നിന്നും മാധ്യമ പ്രവർത്തകരെ വിലക്കിയിരുന്നു.

പി.ആർ.ഡി മാധ്യമങ്ങൾക്ക് നൽകിയ ദൃശ്യത്തിൽ ഭരണപക്ഷത്തിന്റേത് മാത്രമേയുളളു. ഈ ഗുരുതരമായ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് മാധ്യമ വിലക്ക് പിൻവലിക്കണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.’ രാവിലെ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമാണ് ഉണ്ടായിരുന്നത്.

സഭ ടിവി നൽകുന്ന ദൃശ്യങ്ങൾ മാത്രമാണ് മാധ്യമങ്ങൾക്ക് ലഭ്യമായത്. ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയർത്തിയെങ്കിലും അതിന്റെ ദൃശ്യങ്ങളൊന്നും സഭ ടിവി മാധ്യമങ്ങൾക്ക് നൽകിയില്ല. മുഖ്യമന്ത്രിയുടെയും മന്ത്രി എം.വി ഗോവിന്ദന്റെയും സ്പീക്കർ എംബി രാജേഷിന്റെയും ദൃശ്യങ്ങൾ മാത്രമാണ് സഭാ ടിവി മാധ്യമങ്ങൾക്ക് നൽകിയത്.

Latest Stories

ബുംറയെ പൂട്ടാനുള്ള പൂട്ട് ഞാൻ പറയാം, അതോടെ അവൻ തീരും; ഓസ്‌ട്രേലിയക്ക് ഉപദേശവുമായി സൈമൺ കാറ്റിച്ച്

ആഘോഷമാക്കാണോ 'ബറോസ്'? തമിഴ്‌നാട്ടില്‍ നിന്നും ആദ്യ പ്രതികരണങ്ങള്‍, പ്രിവ്യൂവിന് ശേഷം പ്രതികരിച്ച് താരങ്ങള്‍

ജയ്‌സ്വാൾ മോനെ നിനക്ക് എന്തിനാണ് ഇത്രയും ധൃതി, എവിടേലും പോകാൻ ഉണ്ടോ, ഇങ്ങനെ ആണെങ്കിൽ പുറത്താവുന്നതാണ് നല്ലത്": ചേതേശ്വർ പുജാര

ഓഹോ അപ്പോൾ അങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നോ, ആ ഒറ്റ കാരണം കൊണ്ടാണ് ഇത്ര പെട്ടെന്ന് വിരമിച്ചത്; വെളിപ്പെടുത്തി രവിചന്ദ്രൻ അശ്വിൻ

അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശം; കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

BGT 2024: ഇന്ത്യയുടെ ഏറ്റവും വലിയ ദൗർബല്യം ആ മേഖല, അവിടെ പണി കിട്ടും എന്ന് ഉറപ്പാണ്: ചേതേശ്വർ പൂജാര

ഉത്തർപ്രദേശിലെ ആഗ്ര ഹൈവേയിൽ നടന്ന അപകടം: കുടുങ്ങിയ യുവാക്കളെ കൊണ്ട് ട്രക്ക് നീങ്ങിയത് മുന്നൂറ് മീറ്ററോളം; ഡ്രൈവറെ ചെരുപ്പ് കൊണ്ട് അടിച്ച് നാട്ടുകാർ

ക്ഷേമ പെൻഷൻ തട്ടിപ്പിൽ കർശന നടപടിയുമായി ആരോഗ്യവകുപ്പ്; 18 ശതമാനം പലിശയടക്കം പണം തിരിച്ചുപിടിക്കും

ധോണിയുടെ ആ കലിപ്പൻ സ്വഭാവം നിങ്ങൾ താങ്ങില്ല, അവൻ ബോളറെ കണ്ടം വഴിയോടിക്കും: രവിചന്ദ്രൻ അശ്വിൻ

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്