'എംഎൽഎ സ്ഥാനം തന്നത് ജനങ്ങള്‍, രാജിവെക്കില്ല'; നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്ന് പി വി അൻവർ

എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്ന് പി വി അൻവർ എംഎൽഎ. എം എൽ എ സ്ഥാനം തന്നത് ജനങ്ങളാണെന്നും പാർട്ടി പറഞ്ഞാലും എംഎൽഎ സ്ഥാനം രാജിവക്കില്ലെന്ന് അൻവർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്നും പി വി അൻവർ പറഞ്ഞു.

എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അൻവർ നിലപാട് വ്യക്തമാക്കിയത്. വിവാ​ദങ്ങൾക്കിടെ പുതിയ പാർട്ടി പ്രഖ്യാപന സാധ്യത തള്ളാതെയായിരുന്നു പിവി അൻവറിന്‍റെ വാര്‍ത്താസമ്മേളനം. ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്നും അന്ന് അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അൻവർ പറഞ്ഞു.

പാര്‍ലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്നും അൻവർ അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരിലും കോടതിയിലുമാണ് ഇനി വിശ്വാസമുള്ളത്. പാർട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും പി വി അൻവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ഭാഷയിലാണ് അൻവർ വിമർശനങ്ങൾ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽ നിന്ന് പൂജ്യമായെന്നും പിണറായി എന്ന സൂര്യൻ കെട്ടുപോയെന്നും പി വി അൻവർ പറഞ്ഞു. അഴിമതിക്കാരനായ എഡിജിപി എം ആർ അജിത്കുമാറിനെ മുഖ്യമന്ത്രി താലത്തിൽ കൊണ്ട് നടക്കുകയാണെന്നും പി വി അൻവർ കുറ്റപ്പെടുത്തിയിരുന്നു.

Latest Stories

'ഇന്നോവ, മാഷാ അള്ള', പിവി അൻവറിന്‍റെ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളോട് പ്രതികരിച്ച് കെ കെ രമ

'ബിക്കിനി ധരിക്കാൻ സ്വാതന്ത്ര്യം തരുന്ന മോഡേൺ ഫാമിലിയ ഞങ്ങളുടേത്'; 400 കോടിക്ക് ദ്വീപ് വാങ്ങി സമ്മാനിച്ച് ഭർത്താവ്

ഇന്ത്യൻ സൂപ്പർ താരത്തിന് അപായ സൂചന നൽകി ബുമ്ര, ബംഗ്ലാദേശ് മത്സരത്തിന് മുൻപ് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക, മത്സരം തോൽക്കുമെന്ന് ആരാധകർ

പിവി അൻവറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം; പാർട്ടിയിൽ നിന്ന് മാറ്റി നിർത്താനും തീരുമാനം, ഔദ്യോഗിക അറിയിപ്പ് ഉടൻ

'സഞ്ജു സാംസൺ റോൾ മോഡൽ ആയി കാണുന്ന താരം സച്ചിനോ, സെവാഗോ അല്ല'; തിരഞ്ഞെടുത്തത് മറ്റൊരു ഇതിഹാസത്തെ

അയോധ്യ പോലൊരു നഷ്ടം താങ്ങില്ല, വൈഷ്‌ണോ ദേവിയില്‍ മോദിയുടെ പൂഴിക്കടകന്‍

കരൺ ജോഹറിന്റെ വാദം തെറ്റ്; സിനിമ കണ്ടിറങ്ങാൻ ഒരു കുടുംബത്തിന് ചിലവാകുന്നത് 10000 അല്ല, 1560 രൂപയെന്ന് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ

അൻവർ പാർട്ടി ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നു; മറുപടി പാർട്ടി പറയുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ

തൊഴിലില്ലായ്മയില്‍ കേരളത്തെ നമ്പര്‍ വണ്ണാക്കിയത് എല്‍ഡിഎഫ്- യുഡിഎഫ് ഭരണം: യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇരുകൂട്ടരും പരാജയപ്പെട്ടുവെന്ന് ബിജെപി

'തറയിൽ വീഴരുത്, റയൽ മാഡ്രിഡിന് പെനാൽറ്റി കിട്ടും'; മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് വലൻസിയ