തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത് മുണ്ടുടുത്ത മോദിയെടുള്ള ജനങ്ങളുടെ പ്രതിഷേധമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. മണ്ഡലത്തില്‍ യുഡിഎഫ് വിജയം ഉറപ്പിച്ചതിനെ തുടര്‍ന്ന് ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത് മുണ്ടുടുത്ത മോദിക്ക് എതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ്. കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി പിണറായി വിജയന്‍ കാണിച്ച ധാര്‍ഷ്ട്യത്തെ തുടര്‍ന്നുള്ള സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും വികാരമാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചത്. ഉമ തോമസിന്റെ വര്‍ദ്ധിച്ച ഭൂരിപക്ഷം പി.ടി തോമസിന്റെ ജീവിതത്തിനും അദ്ദേഹത്തിന്റെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങള്‍ നല്‍കിയ ആദരവാണെന്നും ജയറാം രമേശിന്റെ ട്വീറ്റില്‍ പറയുന്നു.
അതേസമയം വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 20,526 ആണ് ഇപ്പോള്‍ ഉമ തോമസിന്റെ ലീഡ് നില. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പി.ടി തോമസ് നേടിയ ലീഡിനെ മറികടക്കുന്ന മുന്നേറ്റമാണ് ഉമ നേടുന്നത്. പത്താം റൗണ്ട് വോട്ടെണ്ണല്‍ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ആകെ പന്ത്രണ്ട് ൗണ്ടാണ് വോട്ടെണ്ണല്‍.