53 വര്‍ഷം ഉമ്മന്‍ചാണ്ടി എന്ത് ചെയ്‌തെന്ന ചോദ്യത്തിന് ജനങ്ങള്‍ നല്‍കിയ മറുപടി; തിരഞ്ഞെടുപ്പ് ഫലം ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്ക് മുഖത്തേറ്റ അടിയെന്ന് അച്ചു ഉമ്മന്‍

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ ചരിത്ര വിജയത്തിലേക്ക്. 53 വര്‍ഷം പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി എന്ത് ചെയ്‌തെന്ന ചോദ്യത്തിന് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് ചാണ്ടി ഉമ്മന് കിട്ടിയ വോട്ടെന്ന് അച്ചു ഉമ്മന്‍. ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്ക് മുഖത്തേറ്റ അടിയാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ഫലമെന്നും അച്ചു കൂട്ടിച്ചേര്‍ത്തു.

ഇതുവരെ വോട്ടെണ്ണികഴിഞ്ഞപ്പോള്‍ 34,000 വോട്ടിന്റെ ലീഡാണ് ചാണ്ടി ഉമ്മന്‍ കൈവരിച്ചിരിക്കുന്നത്.  ഇതോടെ ചാണ്ടി ഉമ്മന്‍ വന്‍ വിജയം നേടുമെന്ന് ഉറപ്പായി കഴിഞ്ഞു. 2011 ഉമ്മന്‍ചാണ്ടി നേടിയ ഏറ്റവും വലിയ ഭൂരിപക്ഷമായ മുപ്പത്തിമൂവായിരം വോട്ടിന്റ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ മറികടന്നു.

Read more

സി പി എം മേഖലകളിലും വലിയ ലീഡാണ് ചാണ്ടി ഉമ്മന്‍ നേടിക്കൊണ്ടിരിക്കുന്നത്. ജെയ്ക് സി തോമസിന് കഴിഞ്ഞ തവണ ഭൂരിപക്ഷം കിട്ടിയ ബൂത്തുകളും സിപിഎമ്മിനെ കൈവിട്ടു. ജെയ്കിന്റെ ജന്‍മ നാടായ മണര്‍കാടും ഇടതുമുന്നണിയെ കൈവിട്ടു.