ഉമ്മന്‍ചാണ്ടിയെ പൈശാചികമായി ഉപദ്രവിച്ചവര്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടി; പുതുപ്പള്ളിയ്ക്ക് കുഞ്ഞൂഞ്ഞുമായുള്ളത് വൈകാരിക ബന്ധം: എകെ ആന്റണി

ഉമ്മന്‍ചാണ്ടിയെ പൈശാചികമായി ഉപദ്രവിച്ചവര്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് എകെ ആന്റണി. പുതുപ്പള്ളിയ്ക്ക് ഉമ്മന്‍ചാണ്ടിയോടുള്ളത് വൈകാരിക ബന്ധമാണെന്നും ആന്റണി പറഞ്ഞു. ഉമ്മന്‍ചാണ്ടിയോട് കൊടുംക്രൂരത കാണിച്ചവര്‍ക്ക് ജനങ്ങള്‍ കൊടുത്ത മറുപടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്നും ആന്റണി അഭിപ്രായപ്പെട്ടു.

ഇത് വരെയുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 40,000 വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ ഉറപ്പാക്കിയിട്ടുണ്ട്. പുതുപ്പള്ളി മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ഉറപ്പാക്കിയ ചാണ്ടി ഉമ്മന്‍ ഈ നിയമസഭാ പ്രതിപക്ഷ നിരയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവും ഉറപ്പിച്ചിട്ടുണ്ട്.

Read more

വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ സിപിഎം തോല്‍വി സമ്മതിച്ചിരുന്നു. ഒരു ബൂത്തില്‍ പോലും സിപിഎം സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന് മുന്നേറ്റം കാഴ്ചവെയ്ക്കാനായില്ല. പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ അത് ലോകഅത്ഭുതമെന്ന് സിപിഎം നേതാവ് എകെ ബാലന്‍ പറഞ്ഞത്.