മാങ്ങയുള്ള മാവിലേ ആളുകള്‍ കല്ലെറിയൂ, സര്‍ക്കാര്‍ നല്‍കിയ മെനു പ്രകാരമാണ് ഭക്ഷണം തയ്യാറാക്കുന്നത്: പഴയിടം മോഹനന്‍ നമ്പൂതിരി

സ്‌കൂള്‍ കലോത്സവത്തിന് നോണ്‍ വെജില്ലാത്തതും താന്‍ പതിവു പാചകക്കാരനാകുന്നതും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായതിനു പിന്നാലെ പ്രതികരണവുമായി പഴയിടം മോഹനന്‍ നമ്പൂതിരി. സര്‍ക്കാര്‍ നല്‍കിയ മെനു പ്രകാരമാണ് ഭക്ഷണം തയാറാക്കുന്നതെന്നും വിവാദങ്ങളോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പഴയിടം മോഹനന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഒരു ജോലി ഏല്‍പ്പിച്ചു. അത് വൃത്തിയായി നിറവേറ്റുക എന്നതാണ് തന്നെ സംബന്ധിച്ച് പ്രധാനമെന്ന് പഴയിടം നമ്പൂതിരി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ജാതിയുടെ ഉള്‍പ്പെടെ പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഒന്നും തന്നെ ബാധിക്കുന്ന വിഷയങ്ങളല്ലെന്നും പഴയിടം പറയുന്നു.

നല്ല ബുദ്ധിമുട്ടുള്ള ജോലിയാണ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. അത് ഭംഗിയായി നിര്‍വഹിക്കുക എന്നത് മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ള കാര്യം. സോഷ്യല്‍ മീഡിയ പറയുന്നതിനോടൊന്നും ഒരക്ഷരം പോലും പ്രതികരിക്കാനില്ല.

ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയരുന്നതില്‍ വിഷമമില്ല. മാങ്ങയുള്ള മാവിലേ ആളുകള്‍ കല്ലെറിയൂ എന്ന് മാത്രം മനസിലാക്കിയാല്‍ മതിയെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം