Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

ബിജെപി ഹര്‍ത്താലിനോട് പ്രതിഷേധം: 25,000 രൂപയുടെ പച്ചക്കറി സൗജന്യമായി നല്‍കി കടയുടമ

, 2:36 pm

ഇന്നലത്തെ ബിജെ.പി ഹര്‍ത്താലിനോട് സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍, ഏറ്റവും വ്യത്വസ്തവും ശ്രദ്ധേയവുമായ പ്രതിഷേധം കണ്ണൂരില്‍ നിന്നാണ് ഉണ്ടായത്. മാതമംഗലത്തെ ഹരിത പച്ചക്കറി സ്റ്റാള്‍ ഉടമ ഹരിത രമേശന്‍ പ്രതിഷേധിച്ചത് തന്റെ കടയിലെ പച്ചക്കറികള്‍ സൗജന്യമായി നല്‍കിയാണ്. 25,000 രൂപയുടെ പച്ചക്കറികളാണ് സൗജന്യമായി നല്‍കിയത്.

വെള്ളിയാഴ്ച രാവിലെ 6.30-ന് തുടങ്ങിയ വിതരണം 8.45-ന് പച്ചക്കറി പൂര്‍ണമായും തീരുന്നതുവരെ തുടര്‍ന്നു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് രമേശന്‍ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലുമായി 25,000 രൂപയുടെ പച്ചക്കറി ബുക്ക് ചെയ്തത്. വെള്ളിയാഴ്ച രാവിലെ നാലുമണിക്ക് പച്ചക്കറി മാതമംഗലത്തെ കടയിലെത്തി. എന്നാല്‍ ഹര്‍ത്താലായതിനാല്‍ കട തുറക്കാന്‍ സാധിച്ചില്ല. ഇതിനെ തുര്‍ന്നാണ് പച്ചക്കറി നശിക്കാതിരിക്കാനാണ് സൗജന്യമായി നല്‍കിയതെന്നും രമേശന്‍ വ്യക്തമാക്കി.

Advertisement