പെരിയ കേസ് പ്രതി കെ.വി കുഞ്ഞിരാമന്‍ വീണ്ടും സി.പി.എം ഏരിയ സെക്രട്ടറി

പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിയും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമനെ വീണ്ടും സിപിഎം മഞ്ചേശ്വരം ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഏരിയാ സെക്രട്ടറി എന്ന നിലയില്‍ കുഞ്ഞിരാമന്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും അദ്ദേഹത്തെ തന്നെ തിരഞ്ഞെടുത്തത്.

നിലവില്‍ കാസര്‍ഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയാണ് കുഞ്ഞിരാമന്‍. 17 അംഗ ഏരിയ കമ്മിറ്റിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഏഴ് പേരെ ജില്ലാ സമ്മേളനത്തിനുള്ള പ്രതിനിധികളായും തിരഞ്ഞെടുത്തു.

പെരിയ ഇരട്ടക്കൊല കേസില്‍ 20ാം പ്രതിയാണ് കെവി കുഞ്ഞിരാമന്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് സഹായം ചെയതുവെന്ന് കാണിച്ചാണ് കുഞ്ഞിരാമനെ പ്രതി ചേര്‍ത്തത്. സംഭവത്തില്‍ സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.

Latest Stories

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ