പെരിയ ഇരട്ടക്കൊലപാതകം: പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ നിര്‍ണായകമായത് ശാസ്ത്രീയ തെളിവുകൾ; വിധി പകർപ്പ് പുറത്ത്

കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ കോടതി വിധിയുടെ പകര്‍പ്പ് പുറത്ത്. കുറ്റവാളികളെന്ന് കണ്ടെത്തിയ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചുള്ള വിധി പകർപ്പാണ് പുറത്ത് വന്നത്. ശാസ്ത്രീയ തെളിവുകളാണ് കേസിൽ പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ നിര്‍ണായകമായതെന്നാണ് കോടതി വിധിയിൽ പറയുന്നത്.

അക്രമ രാഷ്ട്രീയം മൂലം രണ്ട് യുവാക്കളുടെ ജീവൻ നഷ്ടപ്പെട്ട കേസാണിതെന്ന് പറഞ്ഞുകൊണ്ടാണ് കോടതി വിധി പ്രസ്താവന ആരംഭിക്കുന്നത്. ചെറു പ്രായത്തിലെ രണ്ട് യുവാക്കള്‍ അക്രമ രാഷ്ട്രീയത്തിന്‍റെ ഇരകളായെന്നും ഇതോടെ രണ്ടു കുടുംബങ്ങളെയാണ് തീരാദു:ഖത്തിലാഴ്ത്തിയതെന്നും കോടതി വിധിയിൽ പറയുന്നു. ശാസ്ത്രീയ തെളിവുകളാണ് കേസിൽ നിര്‍ണായകമായത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാൻ മാധ്യമപ്രവര്‍ത്തകന്‍റെ മൊഴിയും ഏറെ നിര്‍ണായകമായെന്നും വിധി പകര്‍പ്പിൽ പറയുന്നു. ദീപിക ലേഖകൻ മാധവന്‍റെ മൊഴിയാണ് നിര്‍ണായകമായത്.

മരിച്ച രണ്ടു പേരുടെയും ഡിഎൻഎ സാമ്പിളുകള്‍ കൊലയ്ക്ക് ഉപയോഗിച്ച വാളിൽ കണ്ടെത്തി. കേസിലെ രണ്ട്, മൂന്ന്, അഞ്ച് പ്രതികളുടെ രക്തം ആയുധത്തിലും കണ്ടെത്തി. പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചുവെന്ന് ശിക്ഷാ വിധിയിൽ കോടതി വ്യക്തമാക്കി.

കേസിൽ 10 പ്രതികൾക്കാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനടക്കം നാല് സിപിഎം നേതാക്കൾക്ക് 5 വർഷം തടവ് ശിക്ഷയും കോടതി വിധിച്ചു. ഒന്ന് മുതൽ 8 വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്.

Latest Stories

അപ്പോ അതായിരുന്നു കാരണം; ചടങ്ങിൽ പങ്കെടുക്കാത്തതിന്റെ സ്റ്റേറ്റ്മെന്റ് ഇറക്കി ലയണൽ മെസി; സംഭവം ഇങ്ങനെ

സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; സംസ്ഥാന സ്കൂൾ കലോത്സവം നാലാം ദിനം, മുന്നേറ്റം തുടർന്ന് കണ്ണൂർ

നയപ്രഖ്യാപനത്തിന്റെ പേരില്‍ തെരുവില്‍ പോര്; ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് ഡിഎംകെ സമരം; ഗവര്‍ണറെ പിന്തുണച്ച് പ്രതിപക്ഷവും വിജയിയും; തമിഴ് തായ് വിവാദം കത്തുന്നു

'ഏതു രാജാവിൻ്റെ മകനായാലും നാർക്കോട്ടിക്സ് ഈസ് എ ഡെർട്ടി ബിസിനസ്'; സജി ചെറിയാന്റെ വാക്കുകൾ വമിപ്പിക്കുന്നത് വിക്ഷപ്പുക, വിമർശിച്ച് ദീപിക പത്രം

സൈബർ ആക്രമണ പരാതി; ഹണി റോസിന്റെ മൊഴി എടുത്തു, സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്

കേരളത്തിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഒഫീഷ്യൽ ഗുണ്ടകൾ; വനനിയമ ഭേതഗതിയുടെ ഭീകരത അറിയാൻ കിടക്കുന്നതെയുള്ളു: പി വി അൻവർ

എച്ച്എംപിവി പുതിയ വൈറസ് അല്ല; ജനങ്ങള്‍ ശാന്തരായിരിക്കണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല; രാജ്യത്തോട് കേന്ദ്ര ആരോഗ്യമന്ത്രി

രോഹിതിന്റെയും വിരാടിന്റെയും മോശം ഫോമിൽ മുങ്ങി പോകുന്ന ഒരു താരമുണ്ട്, അവന് കളിക്കാൻ അറിയില്ല എന്ന് ഞാൻ പണ്ടേ പറഞ്ഞതാണ്"; തുറന്നടിച്ച് കെ ശ്രീകാന്ത്

പി വി അൻവർ കോൺഗ്രസിലേക്കെന്ന അഭ്യൂഹങ്ങൾ ശക്തം; പണക്കാടെത്തി സാദിഖലി തങ്ങളെയും പി കെ കുഞ്ഞാലിക്കുട്ടിയെയും കാണും

തീർന്നിട്ടില്ല! ഇനിയുമുണ്ട്...;ധനുഷിന് പിന്നാലെ നയൻതാരയ്ക്ക് നോട്ടീസ് അയച്ച് ചന്ദ്രമുഖി നിർമ്മാതാക്കൾ, 5 കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം