രാജ്യത്ത് ഇടവേളയില്ലാതെ ഇന്ധനവില വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് ഇന്ന് 87 പൈസയും ഡീസലിന് 85 പൈസയും കൂട്ടി.പത്ത് ദിവസത്തിനിടെ പെട്രോളിന് കൂടിയത് 8 രൂപ 71 പൈസയാണ്. ഡീസലിന് 8 രൂപ 42 പൈസയും വര്‍ദ്ധിച്ചു. തുടര്‍ച്ചയായി പതിമൂന്നാം തവണയാണ് ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 115 കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 115 രൂപ 1 പൈസയും ഡീസലിന് 101 രൂപ 85 പൈസയുമാണ് ഇന്നത്തെ നിരക്ക്. കൊച്ചിയില്‍ പെട്രോള്‍ വില 113 രൂപ 2 പൈസയായി. ഡീസലിന് 99 രൂപ 98 പൈസയാണ്.
കോഴിക്കോട് പെട്രോളിന് 113 രൂപ 16 പൈസയും ഡീസലിന് 100 രൂപ 14 പൈസയുമാണ് ഇന്നത്തെ വില.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നത് നിര്‍ത്തിവച്ചിരുന്നു. ഉക്രൈന്‍ റഷ്യ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് ഇന്ധനവില ഉയരാന്‍ കാരണമെന്നാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ പറഞ്ഞത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വിലയില്‍ കുറവുണ്ടായിട്ടും രാജ്യത്ത് ഇന്ധനവിലയില്‍ കുറവുണ്ടായിട്ടില്ല.