സംസ്ഥാനത്തെ പിജി ഡോക്ടര്‍മാര്‍ക്ക് ഉറപ്പുകള്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയത് എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സംഘടനയിലെ ചില അംഗങ്ങള്‍ നിവേദനം നല്‍കാനായാണ് എത്തിയത്. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ പി.ജി ഡോക്ടര്‍മാര്‍ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ച ഇന്ന് ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ ആണ് സമരം അവസാനിപ്പിക്കുന്നത് എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സമരം അവസാനിപ്പിക്കാന്‍ ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കുന്നു.