ആവശ്യമെങ്കില്‍ ഫോട്ടോ പുറത്തുവിടും; ടിഎന്‍ പ്രതാപന് പിഎഫ്‌ഐ ബന്ധം; ആരോപണത്തിലുറച്ച് കെ സുരേന്ദ്രന്‍

ടിഎന്‍ പ്രതാപന്‍ എംപിയ്ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോട്ടോ പുറത്തുവിടുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിഎഫ്‌ഐ ബന്ധം തെളിയിക്കാനുള്ള ടിഎന്‍ പ്രതാപന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ടിഎന്‍ പ്രതാപന്‍ എംപിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത് പിഎഫ്‌ഐ പ്രവര്‍ത്തകനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഡല്‍ഹിയില്‍ ഇരുന്ന് ടിഎന്‍ പ്രതാപന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന അബ്ദുല്‍ ഹമീദ് ജാമിയ മിലിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത ആളാണ്. ഡല്‍ഹി കലാപത്തില്‍ അബ്ദുല്‍ ഹമീദിന് പങ്കുണ്ടെന്ന് നേരത്തെ വ്യക്തമായിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പുന്ന നൗഷാദിനെ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി. കൊലക്കേസിലെ പിഎഫ്‌ഐ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നത് പ്രതാപനാണെന്ന് തൃശൂരിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കന്‍മാര്‍ ആരോപിച്ചിരുന്നതായും സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം കഴിഞ്ഞ ദിവസം ബിജെപി ഭീഷണിയെ വെല്ലുവിളിച്ച് പ്രതാപന്‍ രംഗത്തെത്തിയിരുന്നു.

ചാണകവെള്ളമൊഴിക്കുമെന്ന ബിജെപി പ്രഖ്യാപനത്തെ വെല്ലുവിളിച്ചാണ് പ്രതാപന്‍ രംഗത്ത് വന്നത്. ധൈര്യമുണ്ടെങ്കില്‍ ബിജെപി തന്റെ ദേഹത്ത് ചാണകവെള്ളം ഒഴിക്കണമെന്ന് പ്രതാപന്‍ പറഞ്ഞു. ചാണകം മെഴുകിയ തറയില്‍ കിടന്ന് വളര്‍ന്നയാളാണ് താനെന്നും തന്റെ ദേഹത്ത് പച്ച മത്സ്യത്തിന്റെ ഗന്ധമാണെന്നും എംപി കൂട്ടിച്ചേര്‍ത്തു.

യാതൊരു കാരണവശാലും ആര്‍എസ്എസിനും ബിജെപിക്കും മുസ്ലീം താവ്രവാദത്തിനും കീഴടങ്ങില്ലെന്നും പ്രതാപന്‍ പറഞ്ഞു. ബിജെപിയുടെ ഉമ്മാക്കികള്‍ക്ക് മുന്നില്‍ ഭയക്കില്ല. പറയുന്ന സ്ഥലത്ത് വരാം, പന്തയം വയ്ക്കാം. ബിജെപിയും ആര്‍എസ്എസും ഭീഷണിപ്പെടുത്തിയാല്‍ വഴങ്ങുന്ന കൂട്ടത്തിലല്ല പ്രതാപനെന്നും എംപി കൂട്ടിച്ചേര്‍ത്തു.

അമിത്ഷായും നരേന്ദ്രമോദിയും പാര്‍ലമെന്റില്‍ ഇരിക്കുമ്പോള്‍ കൈ ചൂണ്ടി മുദ്രാവാക്യം വിളിച്ചയാളാണ് താന്‍. ബിജെപിക്കും ആര്‍എസ്എസിനും ഒന്നാമത്തെ ശത്രു താനായിരിക്കും. ആ വെല്ലുവിളി താന്‍ ഏറ്റെടുക്കുകയാണെന്നും ടിഎന്‍ പ്രതാപന്‍ അറിയിച്ചു. തേജോവധം ചെയ്യും, ഗോമൂത്രം ഒഴിക്കുമെന്നൊക്കെ ഏതെങ്കിലും സിപിഎമ്മിന്റെ കുട്ടികളോട് പറഞ്ഞാല്‍ മതിയെന്നും പ്രതാപന്‍ വ്യക്തമാക്കി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം