അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ ടെലിഗ്രാമില്‍ വില്‍പ്പനയ്ക്ക് വച്ചു; കോഴിക്കോട് കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

കോഴിക്കോട് ക്ലാസ് മുറിയില്‍ നിന്ന് അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ പകര്‍ത്തി വില്‍ക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി പിടിയില്‍. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയും തിക്കോടി സ്വദേശിയുമായ ആദിത്യദേവ് ആണ് കേസില്‍ അറസ്റ്റിലായത്. ടെലിഗ്രാമിലൂടെയാണ് ആദിത്യദേവ് ചിത്രങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചത്.

കസബ പൊലീസ് ആണ് സംഭവത്തില്‍ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. സഹപാഠികളും അധ്യാപകരും അറിയാതെ അവരുടെ ശരീരഭാഗങ്ങള്‍ പകര്‍ത്തി വില്‍ക്കാനാണ് ആദിത്യ ദേവ് ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

Read more

ഇതേ തുടര്‍ന്ന് കോളേജ് അധികൃതര്‍ സംഭവം കോഴിക്കോട് സൈബര്‍ പൊലീസ് സ്റ്റേഷനിലും കസബ സ്റ്റേഷനിലും അറിയിച്ചു. കോളേജ് അധികൃതരുടെ പരാതിയിലാണ് കസബ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ആദിത്യ ദേവിന് കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.