കൊച്ചി മെട്രോ സ്റ്റേഷനില്‍ വാരിയൻകുന്നന്‍റെ ചിത്രങ്ങള്‍; ഗൂഢലക്ഷ്യമെന്ന് സംശയം; നീക്കാൻ ആവശ്യപ്പെട്ട് വത്സന്‍ തില്ലങ്കേരി

കൊച്ചി മെട്രോയുടെ വടക്കേക്കോട്ട സ്റ്റേഷനിൽ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രങ്ങള്‍ സ്ഥാപിച്ചതിനെതിരെ വിശ്വ ഹിന്ദു പരിഷത്ത് വീണ്ടും രംഗത്ത്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിൽ വിവാദങ്ങൾ ഉണ്ടായിട്ടും പിന്നെയും അദ്ദേഹത്തിന്റെ ചിത്രങ്ങൾ സ്ഥാപിച്ചതിനെതിരെ ഉണ്ടെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് വത്സൻ തില്ലങ്കേരി പറഞ്ഞു. ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും പിന്നെയും അദ്ദേഹത്തിന്റെ ചിത്രങ്ങൾ സ്ഥാപിച്ചതിന് പിന്നിൽ ഗൂഢമായ ലക്ഷ്യങ്ങൾ ഉണ്ടെന്നും ചിത്രങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടെന്നും ഉചിതമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

ചിത്രങ്ങൾ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി നേരത്തെയും സംഘടന എത്തിയിരുന്നു. ചിത്രങ്ങൾ നീക്കാൻ ശ്രമിച്ചവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് വാരിൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള മലബാര്‍ കലാപത്തിലെ പഴയകാല നേതാക്കളുടെ ചിത്രം സ്ഥാപിച്ചിട്ടുള്ളത്.

ഓരോ സ്റ്റേഷനിലും ഓരോ തീമിലാണ് ചിത്രങ്ങൾ ചെയ്തിരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് വടക്കേക്കോട്ട സ്റ്റേഷനില്‍ ഇന്ത്യൻ സ്വാതന്ത്യ സമരത്തില്‍ കേരളത്തിന്‍റെ പങ്ക് എന്ന വിഷയമാണ് തീരുമാനിച്ചിട്ടുള്ളത്. അവിടെയാണ് മലബാർ കലാപത്തിന്റെ ചിത്രം സ്ഥാപിച്ചത്.

Latest Stories

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ