കോട്ടയത്തെ യുവാവിന്റെ കൊലപാതകം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലച്ചോറില്‍ ഉണ്ടായ രക്തസ്രാവമാണ് മരണകാരണം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിന് മുമ്പ് ഷാന്‍ ബാബു ക്രൂരമര്‍ദ്ദനം നേരിട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷാനിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ 38 അടയാളങ്ങള്‍ കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. കാപ്പിവടി കൊണ്ടാണ് ഷാനിനെ മര്‍ദ്ദിച്ചത്. 3 മണിക്കൂറോളം നേരം മര്‍ദ്ദിച്ചു എന്നും ജോമോന്‍ പൊലീസിന് മൊഴി നല്‍കി. ഷാനിനെ വിസ്ത്രനാക്കി മര്‍ദ്ദിക്കുകയും കണ്ണില്‍ ആഞ്ഞു കുത്തുകയും ചെയ്തു.
ഷാന്‍ ബാബുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും. അഞ്ച് പേര്‍ ചേര്‍ന്നാണ് ഷാനെ തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം. ഇതില്‍ രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ സഹായിച്ച 13 പേരും പൊലീസ് കസ്റ്റഡിയിലാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ മുന്ന് മണിയോടെയാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് മരിച്ചത്. കോട്ടയം സ്വദേശിയായ കെ.ടി ജോമോന്‍ ആണ് കൊല നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഗുണ്ടാലിസ്റ്റിലുള്ളയാളാണ് പ്രതിയായ കെ.ടി ജോമോന്‍. ഷാന്‍ ബാബുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി സ്റ്റേഷന്‍ മുറ്റത്ത് എത്തിക്കുകയും പൊലീസുകാരോടെ ഇയാളെ ഞാന്‍ കൊലപ്പെടുത്തി എന്ന് പറഞ്ഞ ശേഷം ഓടി രക്ഷപ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാന്‍ ബാബുവിനെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പിന്നാലെ കെ ടി ജോമോനെ നഗരത്തില്‍ നിന്നും തന്നെ പൊലീസ് പിടികൂടുകയും ചെയ്തു