നവകേരള ബസ് വീണ്ടും കട്ടപ്പുറത്ത്; ടിക്കറ്റ് എടുക്കാന്‍ ഒരാള്‍ പോലുമില്ല; സര്‍വീസ് അവസാനിപ്പിച്ചു; കെഎസ്ആര്‍ടിസിക്ക് വന്‍ ബാദ്ധ്യതയായി പിണറായി സഞ്ചരിച്ച ബസ്

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ നവകേരള യാത്രക്കായി തയാറാക്കി ശേഷം കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിരുന്ന നവകേരള ബസ് വീണ്ടും കട്ടപ്പുറത്തായി. കഴിഞ്ഞ കുറെ ദിവസങ്ങളായി ഒരാള്‍ പോലും ബസില്‍ ടിക്കറ്റ് എടുക്കാത്തതിനെ തുടര്‍ന്നാണ് സര്‍വീസ് താല്‍ക്കാലികമായി അവസാനിപ്പിച്ചിരിക്കുന്നത്. നിലവില്‍ ബസ് കോഴിക്കോട് റീജിയണല്‍ വര്‍ക്ക്ഷോപ്പില്‍ കയറ്റി ഇട്ടിരിക്കുകയാണ്.

രണ്ടാഴ്ച്ച മുമ്പ് ചില ദിവസങ്ങളില്‍ നാമമാത്രമായ ആള്‍ക്കാരുമായിട്ടായിരുന്നു സര്‍വീസ്. ഇതോടെ കനത്ത നഷ്ടമായി. തുടര്‍ന്ന് സര്‍വീസ് അവസാനിപ്പിച്ച് ബസ് വര്‍ക്ക്ഷോപ്പിലേക്ക് മാറ്റുകയായിരുന്നു.

എയര്‍ കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. സെസ് അടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്ബേസിന്‍, ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ സൗകര്യങ്ങള്‍ക്കുപുറമേ ലഗേജും സൂക്ഷിക്കാനാവും.

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച നവകേരള സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ് കഴിഞ്ഞ മേയ് അഞ്ച് തൊട്ടാണ് കോഴിക്കോട് – ബംഗളൂരു റൂട്ടില്‍ സര്‍വീസ് തുടങ്ങിയത്.സര്‍വീസ് ഉദ്ഘാടനം ചെയ്ത വേളയില്‍ കയറാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്ഥിതി മാറി. യാത്രക്കാര്‍ ഈ സര്‍വീസിനോട് മുഖം തിരിക്കുകയായിരുന്നു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം