പിണറായി ആര്‍എസ്എസിന്റെ പ്രഖ്യാപിത ശത്രു; ആരോപണങ്ങളുന്നയിക്കുന്നവര്‍ക്ക് സിപിഎമ്മിനെ അറിയില്ലെന്ന് വത്സന്‍ തില്ലങ്കേരി

പിണറായി വിജയന്‍ ആര്‍എസ്എസിന്റെ പ്രഖ്യാപിത ശത്രുവാണെന്ന് ഹിന്ദു ഐക്യവേദി വര്‍ക്കിംഗ് പ്രസിഡന്റും ആര്‍എസ്എസ് നേതാവുമായ വത്സന്‍ തില്ലങ്കേരി. ആര്‍എസ്എസ് കൂടിക്കാഴ്ച പിണറായിക്ക് വേണ്ടിയെന്ന് പറയുന്നവര്‍ക്ക് പിണറായി വിജയനെ അറിയില്ല. സിപിഎമ്മിനെയും അറിയില്ല, പ്രസ്ഥാനത്തെയും അറിയില്ലെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു.

കണ്ണൂരിലും മലബാറിലും നടന്ന എല്ലാ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷങ്ങളുടെയും നെടുനായകത്വം വഹിച്ചയാളാണ് പിണറായി വിജയന്‍. എന്നാല്‍ മുഖ്യമന്ത്രിയായ ശേഷം പിണറായിയുടെ നിലപാട് മാറിയിട്ടുണ്ട്. കണ്ണൂരില്‍ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം കുറഞ്ഞത് പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷമാണെന്നും വത്സന്‍ തില്ലങ്കേരി അഭിപ്രായപ്പെട്ടു.

പിവി അന്‍വര്‍ പറയുന്നത് മലപ്പുറത്ത് ഒരു പ്രത്യേക വിഭാഗം ഭൂരിപക്ഷമാണെന്നാണ്. ഈ കണക്കുകള്‍ തെറ്റാണ്. ഇത് പ്രത്യേക അജണ്ടയുടെ ഭാഗമാണ്. തൃശൂര്‍പൂരം കലക്കിയത് താനല്ല. താന്‍ പൂരം കണ്ടത് സിപിഐ സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പമാണ്. അന്ന് പ്രശ്‌നം പരിഹരിക്കാതെ സിപിഐ സ്ഥാനാര്‍ത്ഥി മാറി നില്‍ക്കുകയായിരുന്നെന്നും വത്സന്‍ തില്ലങ്കേരി ആരോപിച്ചു.

സിപിഐ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് തോല്‍വിയില്‍ സമനില തെറ്റിയതുകൊണ്ടാണ്. പൊലീസ് മേധാവിമാരുമായി താന്‍ മുന്‍പും കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരും പൊലീസുകാരുമായി കൂടിക്കാഴ്ച നടത്താറുണ്ട്. അതില്‍ എന്താണ് തെറ്റെന്നും വത്സന്‍ തില്ലങ്കേരി ചോദിച്ചു.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ