കേരളാ സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിനെ രാജ്യസഭയിലേക്കയക്കാന്‍ പിണറായി വിജയന്‍ തിരുമാനിച്ചതായി സൂചന. ഇപ്പോള്‍ രാജ്യസഭാംഗമായ ഇളമരം കരീമിന്റെ രാജ്യസഭാ കാലാവധി 2024 ഏപ്രിലില്‍ അവസാനിക്കുകയാണ്. ആ ഒഴിവിലേക്ക് കെ വി തോമസിനെ നിയോഗിക്കാനുള്ള നീക്കമാണ് പിണറായി നടത്തുന്നതെന്ന്് അറിയുന്നു.
കേന്ദ്ര ബി ജെ പി നേതൃത്വവുമായി അടുത്ത ബന്ധമുള്ള കെ വി തോമസിനെ രാജ്യസഭിലേക്കയച്ചാല്‍ സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്കുള്ള കേന്ദ്രാനുമതികള്‍ വേഗത്തിലാക്കാന്‍കഴിയുമെന്ന വിശ്വാസമാണ് മുഖ്യമന്ത്രിക്കുള്ളത്. അത് കൊണ്ട് ഇളമരത്തിന്റെ ഒഴിവില്‍ കെ വി തോമസിന് രാജ്യസഭാ സീറ്റു കൊടുക്കുന്നത് സംസ്ഥാനത്തിന് ഗുണകരമായിരിക്കുമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെന്നും സൂചനയുണ്ട്.
കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളുമായി നല്ല അടുപ്പുമുള്ള നേതാവാണ് കെ വി തോമസ്. അദ്ദേഹത്തെ രാജ്യസഭയിലേക്കയക്കുന്നത് ക്രൈസ്തവ സഭകളുമായി പ്രത്യേകിച്ച് കത്തോലിക്കാ സഭയുമായി ഇപ്പോള്‍ ഉള്ള അകല്‍ച്ച കുറക്കാന്‍ സഹായിക്കുമെന്നും പിണറായിയും സി പി എമ്മും കരുതുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും