'പൊലീസിനെക്കാള്‍ പാര്‍ട്ടിയിലെ ക്രിമിനലുകളാണ് മുഖ്യമന്ത്രിക്ക് വലുത്, പൊലീസിന്‍റെ ആത്മവീര്യം പിണറായി തകര്‍ത്തു'; വിഡി സതീശന്‍

പൊലീസിനെക്കാള്‍ പാര്‍ട്ടിയിലെ ക്രിമിനലുകളാണ് മുഖ്യമന്ത്രി പിണറായി വിജയന് വലുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൊലീസിന്റെ ആത്മവീര്യം തകര്‍ക്കുന്ന സംഭവമാണ് തലശേരിയില്‍ ഉണ്ടായതെന്നും പൊലീസിനെക്കാള്‍ വലുതാണ് സിപിഎം എന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കിയതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി

തലശേരിയില്‍ ബിജെപി- സിപിഎം സംഘര്‍ഷമുണ്ടായപ്പോള്‍ ഇടപെട്ട പൊലീസിനെ സിപിഎം ക്രിമിനലുകൾ നിലത്തിട്ട് ചവിട്ടിക്കൂട്ടിയെന്നും ഈ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ സിപിഎം നേതാക്കള്‍ ബലമായി മോചിപ്പിച്ചുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. വനിത ഉള്‍പ്പെടെ രണ്ട് എസ് ഐമാര്‍ക്കെതിരെ നടപടി എടുത്തിരിക്കുകയാണ്. ഇത് എന്ത് പൊലീസാണെന്നും വി ഡി സതീശൻ ചോദിച്ചു.

പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായി ഇരിക്കുമ്പോള്‍ പൊലീസ് എടുത്ത കേസില്‍ അതേ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിലൂടെ എന്ത് നീതിയാണ് നടപ്പാക്കുന്നതെന്നും വി ഡി സതീശൻ ചോദിച്ചു. അമ്പലത്തില്‍ ഉത്സവം നടക്കുമ്പോള്‍ എന്തിനാണ് ഇൻക്വിലാബ് സിന്ദാബാദ് വിളിക്കുന്നത്. ഇപ്പോള്‍ സിപിഎമ്മുകാര്‍ അമ്പലത്തില്‍ പോയി പുഷ്പനെ അറിയമോ എന്ന പാട്ട് പാടുകയാണ്. അക്രമം ഇല്ലാതാക്കേണ്ടത് പൊലീസിന്റെ ചുമതലയാണെന്നും വി ഡി സതീശൻ പറഞ്ഞു.

നേരത്തെ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയെയാണ് ഇവിടെയും അറസ്റ്റു ചെയ്തത്. അയാളെ വണ്ടിയില്‍ കയറ്റിയപ്പോഴാണ് നേതാക്കള്‍ ഇടപെട്ട് മോചിപ്പിച്ചത്. ഇത് സംസ്ഥാനത്ത് എല്ലായിടത്തും നടക്കുകയാണ്. എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് പൊലീസിനെ ആക്രമിക്കുന്നത്. പൊലീസിനെക്കാള്‍ പാര്‍ട്ടിയിലെ ക്രിമിനലുകളാണ് പിണറായി വിജയന് വലുതെന്നാണ് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇതിലൂടെ കേരളത്തിന് സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം അപകടകരമാണെന്നും വി ഡി സതീശൻ പറഞ്ഞു.

Latest Stories

'വിജയ് ഷായുടെ പരാമര്‍ശം വിഷലിപ്തം, ബിജെപിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കണം'; കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ ജോൺ ബ്രിട്ടാസ്

INDIAN CRICKET: ഇന്ത്യൻ ടെസ്റ്റ് ടീമിൽ വമ്പൻ മാറ്റങ്ങൾ, സൂപ്പർതാരത്തിന് സ്ഥാനനഷ്ടം; പകരം വൈറ്റ് ബോൾ ക്രിക്കറ്റിലെ പുലിക്കുട്ടി ടീമിലേക്ക്

'നഗ്നയാക്കപ്പെട്ട എന്നെ ബലാത്സംഗം ചെയ്യുമെന്ന് ഭയന്നു, കൊല്ലപ്പെടും എന്നാണ് കരുതിയത്, പക്ഷെ..'; മോഷണത്തിന് ഇരയാക്കിയ പ്രതിക്ക് മാപ്പ് നല്‍കി കിം കദാര്‍ഷിയന്‍

INDIAN CRICKET: അവനെകൊണ്ടൊന്നും പറ്റൂല സാറെ, ക്യാപ്റ്റനെങ്ങാനും ആക്കിയാല്‍ തീര്‍ന്ന്, നാശത്തിലേക്ക് ആയിരിക്കും പോക്ക്, വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു; അബദ്ധത്തിൽ അതിർത്തികടന്ന ജവാനെ മോചിപ്പിക്കുന്നത് 22-ാം ദിവസം

INDIAN CRICKET: സ്ഥാനം പോലും ഉറപ്പില്ലാത്ത താരമാണ് അവൻ, ടെസ്റ്റിൽ വെറും വേസ്റ്റ്; സൂപ്പർതാരത്തെ നായകനാക്കുന്നതിന് എതിരെ ക്രിസ് ശ്രീകാന്ത്

'അന്വേഷണത്തിൽ പൂർണ തൃപ്തി, പ്രതിയെ വേഗം പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നു'; നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് അഡ്വ. ശ്യാമിലി

'5 മാസം ​ഗർഭിണിയായിരുന്ന സമയത്തും അഭിഭാഷകൻ മർദിച്ചു'; ബെയ്‌ലിൻ ദാസിനെതിരെ ബാർകൗൺസിലിന് പരാതി നൽകി അഡ്വ. ശ്യാമിലി, ഇടപെട്ട് വനിത കമ്മീഷൻ

IPL 2025: ആര്‍സിബിക്ക് പണി കിട്ടാനുളള എല്ലാ ചാന്‍സുമുണ്ട്, ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ ഈ സാലയും കിട്ടില്ല കപ്പ്, തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

INDIAN CRICKET: നിനക്കൊക്കെ ഇതിന് മാസക്കൂലിയോ ദിവസക്കൂലിയോ, വിരമിക്കൽ വാർത്തയുടെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്ത് ട്രോളുമായി മുഹമ്മദ് ഷമി