ശ്രീനാരയണ ഗുരുവിനെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പുപറയണമെന്ന് കെ പി സി സി അ്ധ്യക്ഷന്‍ കെ സുധാകരന്‍. ഗുരുവിനെ സ്തുതിക്കുന്ന ശ്‌ളോകത്തോട് പോലും ധാര്‍ഷ്ട്യത്തോടെ പ്രതികരിച്ച വിജയന്‍ ശ്രീനാരായണ ഗുരുവിനെയും കീര്‍ത്തനത്തെയു അപമാനിക്കുകയായിരുന്നു. ശ്രീനാരായണ ഗുരുവിനെ സ്തുതിക്കുന്ന ശ്ലോകത്തിനോട് പോലും മുഖ്യമന്ത്രി എന്തിനാണ് ഇത്ര ധാര്‍ഷ്ട്യം കാട്ടുന്നതെന്നും കെ സുധാകരന്‍ ചോദിച്ചു.
കണ്ണൂര്‍ എസ് എന്‍ കോളജിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ നവീകരിച്ച ഫ്‌ളഡ് ലൈറ്റിന്റെ ഉദ്ഘാടന വേദിയില്‍ ഗുരുസ്തുതി കേട്ടിട്ട് മുഖ്യമന്ത്രി എഴുന്നേല്‍ക്കാതിരിക്കുകയും, എഴുന്നേല്‍ക്കാന്‍ ശ്രമിച്ച മുന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ മുഖ്യമന്ത്രി തന്നെ പിടിച്ചിരുത്തുകയും ചെയ്തത് വിവാദമായിരുന്നു. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
താല്‍ക്കാലികമായ വോട്ടുബാങ്ക് ലക്ഷ്യമിട്ട് രാഷ്ട്രീയത്തിന്റെ പേരില്‍ മാത്രം മതവിഭാഗങ്ങളോ്ട് മമത പ്രകടിപ്പിക്കുന്നതാണ് മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റെയും ശൈലി. വര്‍ഗീയ ശക്തികളോട് സമരസപ്പെടുന്ന മുഖ്യമന്ത്രി ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പരിഹസിക്കുകയും അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ഒരു പതിവാക്കി മാറ്റിയെന്നും കെ സുധാകരന്‍ പറഞ്ഞു.