പിണറായി വിജയന് കൊലയാളിയുടെ മനസ്; 2024 മുഖ്യമന്ത്രിക്ക് ഉറക്കമില്ലാത്ത നാളുകളാകുമെന്ന് കെ സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പിണറായി വിജയന് ഒരു കൊലയാളിയുടെ മനസാണെന്ന് കെ സുധാകരന്‍ പറഞ്ഞു. ഇത്രയൊക്കെ ചെയ്തിട്ടും പിണറായിക്കെതിരെ കേസെടുക്കാത്ത സംസ്ഥാനത്ത് നിരപരാധികള്‍ക്കെതിരെ കേസെടുക്കാന്‍ പറയുമ്പോള്‍ എന്ത് നിയമ വാഴ്ചയാണ് ഇവിടെയുള്ളതെന്നും സുധാകരന്‍ ചോദിച്ചു.

യൂത്ത് കോണ്‍ഗ്രസിനെതിരെ വധശ്രമത്തിന് കേസെടുത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു സുധാകരന്‍. 2024 പിണറായി വിജയന് ഉറക്കമില്ലാത്ത നാളുകളാവും. കോണ്‍ഗ്രസ് പ്രതിഷേധ സമരം ബ്ലോക്ക് തലത്തിലേക്ക് വ്യാപിപ്പിക്കും. നവകേരള സദസിലെ പൊലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കെ സുധാകരന്‍ അറിയിച്ചു.

കരിങ്കൊടി പ്രതിഷേധത്തിന് പോലും കേരളത്തില്‍ സാധിക്കുന്നില്ല. ഇവിടെ നിയമവാഴ്ച ഉണ്ടോ. ഡിജിപി കസേരയില്‍ ഇരിക്കാന്‍ അര്‍ഹത ഇല്ലാത്ത ആളാണ് ഇപ്പോള്‍ ആ കസേരയിലുള്ളത്. സംസ്ഥാനത്ത് നിലവില്‍ രണ്ട് ഡിജിപിയുണ്ടെന്ന അവസ്ഥയാണ്. സിപിഎം നേതാവ് പി ശശി ആക്ടിംഗ് ഡിജിപിയാകുന്നുവെന്നും സുധാകരന്‍ പരിഹസിച്ചു.

Latest Stories

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ

കിസ്സിങ് സീനിടെ നിര്‍ത്താതെ ചുംബിച്ചു, സംവിധായകന്‍ കട്ട് വിളിച്ചത് കേട്ടില്ല, നായിക എന്നെ തള്ളിമാറ്റി: കലൈയരസന്‍

ക്രിസ്തുമത വിശ്വാസികൾക്ക് മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകുന്നതിൽ വിലക്കില്ല; എം എം ലോറൻസിൻ്റെ മകളുടെ ഹർജി തള്ളി സുപ്രീംകോടതി

സഞ്ജുവിന് ടീമിൽ ഇടം കിട്ടാത്തത് ആ ഒറ്റ കാരണം കൊണ്ട്, പണി കിട്ടാൻ അത് കാരണം; ആ സെഞ്ച്വറി പാരയായോ?

ഡിഎംകെയോട് മത്സരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പേടി; ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ സ്റ്റാലിന്റെ പാര്‍ട്ടി ഏകപക്ഷീയ വിജയത്തിനരികെ; സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് ബിജെപിയും