ചൈനീസ് പ്രസിഡന്റായി മൂന്നാംവട്ടവും തിരഞ്ഞെടുക്കപ്പെട്ട ഷി ചിന്‍പിങ്ങിന് വിപ്ലവാഭിവാദനങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകരാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ ശബ്ദമായി ചൈന മാറിയത് അഭിനന്ദനാര്‍ഹമാണ്. കൂടുതല്‍ സമര്‍ത്ഥമായ ചൈനയ്ക്കുവേണ്ടിയുള്ള തുടര്‍ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി വിജയാശംസകള്‍ നേര്‍ന്നു. ട്വീറ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ അഭിനന്ദന സന്ദേശം.
പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് വിപ്ലവ ആശംസകള്‍. ആഗോള രാഷ്ട്രീയത്തിലെ ഒരു പ്രമുഖ ശബ്ദമായി ചൈന ഉയര്‍ന്നുവന്നത് തീര്‍ച്ചയായും പ്രശംസനീയമാണ്. കൂടുതല്‍ അഭിവൃദ്ധിപ്പെടാനുള്ള ചൈനയുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ആശംസകള്‍- മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
ഷി ചിന്‍പിങ്ങിന് ആശംസ അറിയിച്ചതിനു പിന്നാലെ, ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തതു ചൂണ്ടിക്കാണിച്ച് ട്വീറ്റിനു താഴെ പ്രതിഷേധ കമന്റുകളും നിറഞ്ഞു. ഈ കരുതല്‍ സ്വന്തം നാടിനോട് കാണിച്ചൂടെ എന്നാണ് ഉയരുന്ന ചോദ്യം.
ബ്രഹ്‌മപുരത്തെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വന്‍ വിപത്തിന് കേരളം സാക്ഷിയാകുമെന്നും സ്വന്തം നാട്ടിലെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യന്‍ തന്നെ ജയിപ്പിച്ച ജനത്തെ വിഷപുകയേറ്റ് ചാകാന്‍ വിട്ടുകൊടിത്തിരിക്കുകയാണെന്നും ട്വീറ്റില്‍ വിമര്‍ശനം ഉയരുന്നു.