'916 മുഖ്യമന്ത്രി മുക്കുപണ്ടമായി മാറുന്ന സ്ഥിതി'; ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറഞ്ഞ പിണറായി വിജയന് അജിത്തിനെയും സുജിത്തിനെയും ഭയം: ഷാഫി പറമ്പിൽ

പി ആർ ഏജൻസികളുടെ സഹായത്തോടെ 916 മുഖ്യമന്ത്രിയായിട്ട് അവതരിപ്പിക്കാൻ ശ്രമിച്ച പിണറായി വിജയൻ മുക്കുപണ്ടമായി കേരളത്തിലെ ജനങ്ങളുടെ മുന്നിൽ മാറുന്ന തരത്തിലുള്ള സ്ഥിതിയിലേക്കാണ് പോകുന്നതെന്ന് ഷാഫി പറമ്പിൽ എംപി. ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറഞ്ഞ പിണറായി വിജയന് അജിത്തിനെയും സുജിത്തിനെയും ഭയമാണ്. ഇതുവരെയും കേരളത്തിലെ ഒരു ഭരണാധികാരി നേരിട്ട തരത്തിലുള്ള ആരോപണമല്ല ഉയർന്നുവന്നിട്ടുള്ളതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

അജിത് കുമാറിനെയും സുജിത് ദാസിനെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. അരമന രഹസ്യങ്ങൾ പുറത്ത് പറയും എന്ന ഭീഷണിയിലാകും സംരക്ഷിക്കുന്നതെന്നും ഷാഫി വിമർശിച്ചു. അതിനു കാരണം സ്വർണവും സംഘ പരിവാറുമാണ്. ബിജെപി അക്കൗണ്ട് തുറന്ന ക്രെഡിറ്റ്‌ സുരേഷ് ഗോപിക്കല്ല പിണറായിക്കാണെന്നും ഷാഫി പറഞ്ഞു. ഇപിക്ക് നൽകാത്ത സംരക്ഷണം അജിത് കുമാറിന് നൽകുന്നതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട ഷാഫി പൊലീസിലെ കൊടി സുനിമാരാണ് അജിത്കുമാറിനെപ്പോലെയുള്ളവരെന്നും വിമർശിച്ചു.

സ്വർണ്ണ കള്ളക്കടത്ത് നടത്തിയിട്ട് പിടിക്കപ്പെടുമ്പോൾ പാഴ്സൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി റിലേറ്റഡ് ആണെന്നും അത് തുറന്നു നോക്കരുതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം പോവുകയാണ്. അത് തുറന്നു നോക്കാൻ പാടില്ല എന്ന് നിർദ്ദേശം ആരാണ് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൊടുത്തത്?. ഡിപ്ലോമാറ്റിക് ചാനൽ വഴി സ്വർണക്കള്ളക്കടത്ത് നടത്തിയിരിക്കുകയാണ്. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും രാജ്യത്തിന്റെ വകുപ്പ് മേധാവിമാരും എംപിമാരും മാത്രം സഞ്ചരിക്കുന്ന ഈ ഡിപ്ലോമാറ്റിക് ചാനൽ ഈ കള്ളക്കടത്തിന് ഉപയോഗപ്പെടുത്താവുന്ന തരത്തിൽ തുറന്നുകൊടുക്കാൻ കഴിയാവുന്ന ബന്ധം എയർപോർട്ടിലും മറ്റ് സംവിധാനങ്ങളും ഒക്കെ ഉണ്ടാക്കുകയാണെന്നും ഷാഫി കുറ്റപ്പെടുത്തി.

കേവലം ഒരു ഉദ്യോഗസ്ഥൻ മാത്രം വിചാരിച്ചാൽ നടക്കില്ല. അതിന് കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ട്. മുഖ്യമന്ത്രിയുടെ പങ്ക് എന്താണെന്നുള്ളത് കേരളത്തിലെ ജനത്തിന് അറിയേണ്ടതുണ്ടെന്നും ഈ നാടിന് അത് അറിഞ്ഞേ പറ്റൂഎന്നും ഷാഫി പറഞ്ഞു. എല്ലാ ഒത്താശയും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ചെയ്ത് കൊടുക്കുകയാണ്. യുഎഇ കോൺസുലേറ്റ് ഇത്തരമൊരു പാഴ്സൽ വന്ന സാഹചര്യത്തിൽ കസ്റ്റംസ് തുറക്കണം എന്ന് ആവശ്യപ്പെടുമ്പോൾ സർക്കാരിന് വന്നതാണെന്നും തുറക്കാൻ പാടില്ലെന്നും ഇവർ നിലപാടെടുക്കുന്നു. ഈ ഇടപാടുകാർക്ക് എല്ലാവിധ സംരക്ഷണവും അവിടെ ഒരുക്കിക്കൊടുത്തു എന്നതാണ് ഇതിനർത്ഥമെന്നും എല്ലാ തരത്തിലും അത് കണക്റ്റഡ് ആയിരുന്നുവെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.

Latest Stories

'എലോണി'ല്‍ നിന്നൊരു പാഠം പഠിച്ചു, കനത്ത പരാജയത്തിന് ശേഷം മോഹന്‍ലാലിനൊപ്പം വീണ്ടും? ഒടുവില്‍ വിശദീകരണവുമായി ഷാജി കൈലാസ്

നന്തൻകോട് കൂട്ടക്കൊലക്കേസ്; പ്രതി കേദൽ ജിൻസൻ രാജക്ക് ജീവപര്യന്തം, 15 ലക്ഷം രൂപ പിഴ

തുടർച്ചയായി പ്രശ്നങ്ങൾ; കാന്താര -1 തിയേറ്ററിലെത്തുമോ?

പഞ്ചാബിലെ ആദംപുർ വ്യോമതാവളത്തിൽ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം; ജവാൻമാരുമായി കൂടിക്കാഴ്ച നടത്തി, വ്യോമസേന അ​ഗംങ്ങളെ അഭിനന്ദിച്ചു

'ജോലി വാഗ്ദാനം ചെയ്‌ത്‌ കേരളത്തിൽ എത്തിച്ചു, സെക്‌സ് റാക്കറ്റ് കെണിയിൽ കുടുങ്ങിയ പെൺകുട്ടി രക്ഷപെട്ട് പൊലീസ് സ്റ്റേഷനിൽ അഭയം തേടി'; റാക്കറ്റിലെ ഒരാൾ പിടിയിൽ

നഗ്നതാ പ്രദര്‍ശനം വേണ്ട! വിലക്കുമായി കാന്‍ ഫെസ്റ്റിവല്‍; പ്രവേശനം നിഷേധിക്കുമെന്ന് താക്കീത്

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിജയം 88. 39 ശതമാനം

പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ മുഖംനോക്കാതെ നടപടി; ട്രംപ് മധ്യ പൂര്‍വദേശത്ത് സന്ദര്‍ശനം നടത്തുന്നതിനിടെ യെമനില്‍ ആക്രമണം നടത്തി ഇസ്രയേല്‍

INDIAN CRICKET: ടെസ്റ്റ് ക്യാപ്റ്റൻസി കിട്ടാത്തത് കൊണ്ടല്ല, വിരാട് കോഹ്‌ലി പെട്ടെന്ന് വിരമിക്കാൻ കാരണമായത് ആ നിയമം കാരണം; സംഭവിച്ചത് ഇങ്ങനെ

ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരു അമ്മയുണ്ട്, അവരുടെത് വലിയ ത്യാഗം: ആലിയ ഭട്ട്