മുഖ്യമന്ത്രി പിണറായി വിജയന്‍ ലാവ്‌ലിന്‍ കേസില്‍ ഡിസംബറിന് മുന്‍പ് അറസ്റ്റിലാകുമെന്ന് പിസി ജോര്‍ജ്ജ്. നവംബര്‍ അവസാനം വരെ കേസില്‍ പിണറായിയെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഡിസംബറിന് മുന്‍പ് പിണറായി അറസ്റ്റിലാകുമെന്നും ജയിലില്‍ പോകുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
ലാവ്‌ലിന്‍ കേസ് നീട്ടിക്കൊണ്ടുപോകുന്നത് കോടതിയാണ്. അഭിഭാഷകരെ കേരള സര്‍ക്കാര്‍ മാറ്റിമാറ്റി വെയ്ക്കുകയാണ്. ഇതുവരെ 42 കോടിയാണ് കേരള സര്‍ക്കാര്‍ കേസിനായി ചെലവഴിച്ചത്. ഇത് വലിയ തെറ്റാണെന്നും പിസി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. പിവി അന്‍വറിനെതിരെയും പിസി ജോര്‍ജ്ജ് വിമര്‍ശനം ഉന്നയിച്ചു.
മുഖ്യമന്ത്രിയും പിവി അന്‍വറും കാട്ടുകള്ളന്മാരാണെന്ന് ആരോപിച്ച പിസി ജോര്‍ജ്ജ് അന്‍വറിന്റെ ആരോപണങ്ങളില്‍ സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. അന്‍വറിന്റെ ആരോപണങ്ങളെല്ലാം ശരിയാണ്. മുഖ്യമന്ത്രി രാജിവയ്ക്കണം. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനും എതിരെ വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണെന്നും പിസി കൂട്ടിച്ചേര്‍ത്തു.
മലപ്പുറത്താണ് സംസ്ഥാനത്തെ 98 ശതമാനം സ്വര്‍ണക്കടത്ത് കേസുകളും നടക്കുന്നത്. എല്ലാം അറിയാമായിരുന്നിട്ടും അന്‍വര്‍ എന്തുകൊണ്ട് ഇത് നേരത്തെ വെളിപ്പെടുത്തിയില്ലെന്നും പിസി ചോദിച്ചു.