ആഭ്യന്തരം, വിജിലൻസ്, ന്യൂനപക്ഷ ക്ഷേമം എന്നിവ പിണറായി കൈകാര്യം ചെയ്യും

രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടേയും വകുപ്പുകൾ അറിയിച്ചുകൊണ്ടുളള സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. ആഭ്യന്തരം, വിജിലൻസ്, ന്യൂനപക്ഷ ക്ഷേമം പ്രവാസികാര്യം തുടങ്ങിയ വകുപ്പുകൾ മുഖ്യമന്ത്രിയുടെ കീഴിലാണ്. മറ്റ് വകുപ്പുകൾ ഇങ്ങനെ.

പിണറായി വിജയൻ– പൊതുഭരണം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐ ടി, മെട്രോ റെയിൽ, ആഭ്യന്തരം, വിജിലൻസ്, ഫയർ ഫോഴ്‌സ്, ജയിൽ,ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം, മറ്റ് മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളും

കെ. രാജൻ – റവന്യു, സർവേ, ലാൻഡ് റെക്കോർഡ്‌സ്, ഭൂപരിഷ്‌കരണം

റോഷി അഗസ്റ്റിൻ – ജലവിതരണ വകുപ്പ്, ഭൂഗർഭ ജല വകുപ്പ്

കെ. കൃഷ്‌ണൻകുട്ടി – വൈദ്യുതി

എ കെ ശശീന്ദ്രൻ – വനം, വന്യജീവി സംരക്ഷണം

അഹമ്മദ് ദേവർകോവിൽ – തുറമുഖം, മ്യൂസിയം, പുരാവസ്‌തു വകുപ്പുകൾ

അഡ്വ ആന്‍റണി രാജു – റോഡ് ഗതാഗതം, മോട്ടോർ വെഹിക്കിൾ, ജലഗതാഗതം

വി അബ്‌ദു റഹ്‌മാൻ – കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം, റെയിൽവെ

ജി ആർ അനിൽ – ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി

കെ എൻ ബാലഗോപാൽ – ധനകാര്യം, ട്രഷറി, ഓഡിറ്റ് തുടങ്ങിയവ

പ്രൊഫ ആർ ബിന്ദു – ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കൃഷി, മൃഗസംരക്ഷണം, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), എൻട്രസ് എക്‌സാം, എൻ സി സി, എ എസ് എ പി, സാമൂഹ്യനീതി

ചിഞ്ചുറാണി – ക്ഷീരവികസനം, മൃഗസംരക്ഷണം

എം വി ഗോവിന്ദൻ മാസ്റ്റർ – എക്സൈസ്, തദ്ദേശ സ്വയംഭരണം, ഗ്രാമ വികസനം, നഗരാസൂത്രണം, കില

അഡ്വ പിഎ മുഹമ്മദ് റിയാസ് – പൊതുമരാമത്ത്, ടൂറിസം

പി പ്രസാദ് – കൃഷി, മണ്ണ് സംരക്ഷണം, കാർഷിക സർവകലാശാല, വെയർഹൗസിംഗ് കോർപറേഷൻ

കെ രാധാകൃഷ്‌ണൻ – പിന്നാക്ക ക്ഷേമം, ദേവസ്വം, പാർലമെന്‍ററികാര്യം.

പി രാജീവ് – നിയമം, വ്യവസായം, മൈനിംഗ് ആൻഡ് ജിയോളജി, ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ്, കയർ, കശുവണ്ടി, പ്ലാന്‍റേഷൻ ഡയറക്‌ടറേറ്റ്

സജി ചെറിയാൻ – ഫിഷറീസ്, സാംസ്‌കാരികം, ചലച്ചിത്ര വികസന കോർപറേഷൻ, യുവജനകാര്യം

വി ശിവൻകുട്ടി – പൊതുവിദ്യാഭ്യാസം, തൊഴിൽ, ഫാക്‌ടറീസ് ആൻഡ് ബോയ്‌ലേർസ്, ഇൻഡസ്‌ട്രിയൽ ട്രൈബ്യൂണൽ

വി എൻ വാസവൻ – സഹകരണം, രജിസ്ട്രേഷൻ

വീണ ജോർജ് – ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ആയുഷ്, ഡ്രഗ്‌സ് കൺട്രോൾ, വനിതാ ശിശു ക്ഷേമം.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ