പിറവം പള്ളി തര്‍ക്കം: നടുറോഡില്‍ കുര്‍ബാന നടത്തിയും പ്രതിഷേധ റാലി സംഘടിപ്പിച്ചും യാക്കോബായ സഭാംഗങ്ങള്‍

പിറവം പള്ളിയില്‍ കുര്‍ബാന നടത്താനായി ഓര്‍ത്തഡോക്‌സ് സഭ വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് റോഡില്‍ കുര്‍ബാന നടത്തിയും പ്രതിഷേധ റാലി സംഘടിപ്പിച്ചും യാക്കോബായ സഭാംഗങ്ങള്‍. യാക്കോബായ വിഭാഗം വൈദികന്റെ നേതൃത്വത്തില്‍ റോഡില്‍ കുര്‍ബാന നടത്തിയ ശേഷം പ്രതിഷേധ റാലിയുമായി സഭാംഗങ്ങള്‍ മുന്നോട്ട് പോകുന്നത്. യാക്കോബായ വിഭാഗത്തിന് നീതി ലഭിക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടു.

ശക്തമായ പ്രതിഷേധം നടക്കുന്നുണ്ടെങ്കില്‍ അവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഹൈക്കോടതി ജില്ലാഭരണകൂടത്തോട് നിര്‍്ദ്ദേ ശിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പള്ളിപരിസരത്ത് നിന്ന് മാറിയാണ് പ്രതിഷേധ റാലി നടത്തുന്നത്. പള്ളി വിട്ടുകൊടുക്കാന്‍ തയ്യാറല്ല, നീതി ലഭിക്കണം, മനുഷ്യാവകാശ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നത്. മൃതദേഹം പോലും അടക്കാന്‍ അനുവദിക്കുന്നില്ലെന്നും ഇത് നീതി നിഷേധമാണെന്നുമാണ് യാക്കോബായ വിഭാഗം ആരോപിക്കുന്നത്.

നിയമനടപടികളുമായ വീണ്ടും മുന്നോട്ട് പോകുമെന്നും യാക്കോബായ വിഭാഗം പറയുന്നു. തങ്ങള്‍ വര്‍ഷങ്ങളായി ആരാധന നടത്തുന്ന ദൈവാലയം വിട്ടു നല്‍കാന്‍ കഴിയില്ലെന്നാണ് വിശ്വാസികള്‍ പറയുന്നത്.

ഇന്ന് രാവിലെയാണ് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ കുര്‍ബാനയ്ക്കായി പ്രവേശിച്ചത്. സഭയിലെ മുതിര്‍ന്ന വൈദികനായ സക്‌റിയ വട്ടെക്കാട്ടിലിന്റെ കാര്‍മികത്വത്തിലാണ് കുര്‍ബാന നടക്കുന്നത്. രാവിലെ ഏഴുമണിക്ക് തന്നെ പ്രഭാത നമസ്‌ക്കാരം തുടങ്ങിയിരുന്നു. രാവിലെ 8.30 ന് തന്നെ കുര്‍ബാന തുടങ്ങി.
രാവിലെ 10.30ഓടെ പള്ളി ഒഴിയണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ട്. ഇടവകാംഗങ്ങള്‍ക്ക് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തടസമില്ല. എന്നാല്‍, പള്ളിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയാല്‍ അവരെ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കാനാണ് പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. കോടതിയുടെ മറ്റൊരു ഉത്തരവുണ്ടാകും വരെ ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കളക്ടറുടെയും പൊലീസിന്റെയും മുന്‍കൂര്‍ അനുമതിയോടെ സെമിത്തേരിയില്‍ സംസ്‌കാര ശുശ്രൂഷ അടക്കമുള്ള ചടങ്ങുകള്‍ നടത്താം. ഇനി ഒരു ഉത്തരവുണ്ടാകും വരെ കളക്ടര്‍ക്കായിരിക്കും പള്ളിയുടെ നിയന്ത്രണം.

Latest Stories

കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കം; ആന്റോ ആന്റണിയ്ക്കും സണ്ണി ജോസഫിനും സാധ്യത

IPL 2025: സൂപ്പര്‍ സ്റ്റാറുകളെ ഞങ്ങള്‍ വാങ്ങാറില്ല, വാങ്ങിയവരെ ഞങ്ങള്‍ സൂപ്പര്‍താരങ്ങളാക്കുന്നു, തുറന്നുപറഞ്ഞ്‌ രാജസ്ഥാന്‍ റോയല്‍സ് കോച്ച്‌

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യത

'തന്റെ യഥാര്‍ത്ഥ യജമാനനായ അദാനിയെ പ്രീതിപ്പെടുത്തുകയാണ് മോദിയ്ക്ക് മുഖ്യം'; പ്രധാനമന്ത്രി നടത്തിയത് രാഷ്ട്രീയ പ്രസംഗമെന്ന് കെ സി വേണുഗോപാല്‍

കളക്ഷനില്‍ പതര്‍ച്ചയില്ല, ആദ്യ ദിനം ഹിറ്റടിച്ച് 'റെട്രോ'; പിന്നാലെ 'റെയ്ഡ് 2'വും നാനിയുടെ 'ഹിറ്റ് 3'യും, ഓപ്പണിങ് ഡേ കളക്ഷന്‍ റിപ്പോര്‍ട്ട്

IPL 2025: അന്ന് ഐപിഎല്ലിൽ റൺ കണ്ടെത്താൻ വിഷമിച്ച എന്നെ സഹായിച്ചത് അയാളാണ്, ആ ഉപദേശം എന്നെ ഞെട്ടിച്ചു: വിരാട് കോഹ്‌ലി

തരുൺ മൂർത്തി മാജിക് ഇനിയും തുടരുമോ? എന്താണ് 'ടോർപിഡോ'

ഒരു കോടി രൂപ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയ സംഭവം; സിപിഎമ്മിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

ഇസ്രായേലില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ ജനവാസ മേഖലയിലേക്ക്; കൈ ഒഴിഞ്ഞ് ഫയര്‍ഫോഴ്‌സ്; രാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് നെതന്യാഹു; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

IPL 2025: ആ താരമാണ് എന്റെ കരിയര്‍ മാറ്റിമറിച്ചത്, അദ്ദേഹം ഇല്ലായിരുന്നുവെങ്കില്‍, എന്റെ ബലഹീനതകള്‍ കണ്ടെത്തി പരിഹരിച്ചു, വെളിപ്പെടുത്തി കോഹ്ലി