പിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി; കാസര്‍ഗോഡ് രണ്ട് വയസുകാരന് ദാരുണാന്ത്യം

കാസര്‍ഗോഡ് പിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി രണ്ട് വയസുകാരന് ദാരുണാന്ത്യം. കാസര്‍കോട് കുമ്പള ഭാസ്‌കര നഗറിലെ അന്‍വറിന്റെയും മെഹറൂഫയുടെയും മകന്‍ അനസ് ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആയിരുന്നു ദാരുണ സംഭവം. കുട്ടി പിസ്തയുടെ തോട് കഴിക്കുകയായിരുന്നു.

ഉടന്‍ തന്നെ വീട്ടുകാര്‍ കുട്ടിയുടെ വായില്‍ നിന്ന് തോട് പുറത്തെടുത്തിരുന്നു. തുടര്‍ന്ന് കുട്ടിയുടെ തൊണ്ടയില്‍ തോട് അവശേഷിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പരിശോധനയില്‍ കുഴപ്പമില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇതോടെ കുട്ടിയുമായി കുടുംബം വീട്ടിലേക്ക് മടങ്ങി.

ഞായറാഴ്ച പുലര്‍ച്ചെ കുട്ടിയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.