ജോസ് നല്ല കുട്ടിയായി വന്നാല്‍ തിരിച്ചെടുക്കും; ഇന്നും കൂടുതൽ നേതാക്കൾ പാര്‍ട്ടി വിടുമെന്ന് പി.ജെ ജോസഫ്

കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം യു.ഡി.എഫില്‍ നിന്ന് അര്‍ഹതയില്ലാതെ സ്വയം പുറത്തു പോയതാണെന്ന് പി.ജെ. ജോസഫ്. നല്ല കുട്ടിയായി തിരിച്ചു വരികയാണെങ്കില്‍ യു.ഡി.എഫില്‍ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“യു.ഡി.എഫ്. നിര്‍ദേശിച്ച തീരുമാനം അംഗീകരിക്കണം. ധാരണ ഉണ്ടായിരുന്നുവെന്ന് പറയണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ രാജിവെയ്പ്പിക്കണം. ഇങ്ങനെയൊക്കെ ചെയ്ത് നല്ല കുട്ടിയായി തിരിച്ചു വന്നാല്‍ ജോസിനെ മുന്നണിയില്‍ തിരിച്ചെടുക്കാം. യു.ഡി.എഫിന്റെ തീരുമാനം അംഗീകരിക്കാതെ ഒരു പാര്‍ട്ടിക്കും തുടരാന്‍ സാധിക്കില്ല. തുടരാന്‍ അര്‍ഹതയുമില്ല.”  ജോസഫ് പറഞ്ഞു.

പുറത്താക്കി എന്നു പറയുന്നത് ശരിയല്ല. വേറെ ചില ധാരണകള്‍ക്ക് വേണ്ടിയാണ് ജോസ് കെ. മാണി പുറത്താക്കി എന്നു പറയുന്നത്. സ്വയം പുറത്തു പോയതാണെന്നും അദ്ദേഹം വ്യക്തമാക്കി. അടിത്തറയുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗമെന്ന കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തിലെ പരാമര്‍ശത്തിനും ജോസഫ് മറുപടി നല്‍കി. അടിത്തറ പൊളിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇന്നും കുറേ പേര്‍ രാജിവെയ്ക്കുമെന്നും ജോസഫ് അറിയിച്ചു.

എന്‍.ഡി.എയിലേക്കാണോ എല്‍.ഡി.എഫിലേക്കാണോ ജോസ് പോകുന്നതെന്ന് ആര്‍ക്കും പറയാനാവില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം പറ്റിയ സമയത്ത് അവതരിപ്പിക്കും. അത് നീട്ടി കൊണ്ടുപോകുന്നത് “സ്ട്രാറ്റജി”യാണ്. അവരുടെ ഭാഗത്തു നിന്ന്‌ ഇങ്ങോട്ടേക്ക് ഒഴുക്ക് തുടരുകയാണ്. ജനപ്രതിനിധികളടക്കം വന്നു കൊണ്ടിരിക്കുന്നു. വരുംദിവസങ്ങളില്‍ നമുക്ക് കാണാമെന്നും ജോസഫ് പറഞ്ഞു.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ