സമവായ ചര്‍ച്ചകള്‍ വിഫലം; കേരള കോണ്‍ഗ്രസ് പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

സമവായ ചര്‍ച്ചകളെല്ലാം വിഫലമായി ഒടുവില്‍ കേരള കോണ്‍ഗ്രസ് പിളര്‍ന്നു. ഒരു വിഭാഗം നേതാക്കള്‍ ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഇതിലാണ് ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. ഇ.ജെ അഗസ്റ്റിയാണ് പേര് നിര്‍ദ്ദേശിച്ചത്. യോഗത്തിനെതിരെ ജോസഫ് വിഭാഗം രംഗത്തെത്തിയിരുന്നു. യോഗം അനധികൃതമാണെന്നും ജോസ് കെ.മാണി സ്വയം പുറത്തുപോകാനുള്ള നീക്കമാണ് നടത്തുന്നതെന്നും പി.ജെ ജോസഫ് പറഞ്ഞിരുന്നു.

അതേസമയം, കേരള കോണ്‍ഗ്രസിലെ സമവായശ്രമങ്ങള്‍ അട്ടിമറിച്ചത് ജോസ് കെ.മാണിയാണെന്ന് മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടു.. പല സമവായ ചര്‍ച്ചകളും ബാലിശമായി ജോസ് കെ മാണി തള്ളിക്കളയുകയായിരുന്നുവെന്ന് പിജെ ജോസഫ് മുമ്പ് വ്യക്തമാക്കിയിരുന്നു. ജോസ് കെ.മാണി ചര്‍ച്ചയേ വേണ്ടെന്ന നിലപാടെടുത്തുവെന്ന് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമും വെളിപ്പെടുത്തി.

സി.എഫ് തോമസിനെ ചെയര്‍മാനാക്കി തര്‍ക്കം പരിഹരിക്കാനുള്ള നിര്‍ദേശം പി.ജെ.ജോസഫ് തന്നെയാണ് ആദ്യം ജോസ് കെ.മാണിക്കുമുന്നില്‍ വച്ചത് എന്ന് ് കെ.എം.മാണിയുടെ വിശ്വസ്തരായിരുന്ന നേതാക്കള്‍ പറയുന്നു. ഇതിനുശേഷം ജോയ് എബ്രഹാമിനെ ജോസഫുമായി ചര്‍ച്ചയ്ക്കയച്ചു. തിരിച്ചെത്തിയപ്പോള്‍ ഇനി ചര്‍ച്ചയേ വേണ്ടെന്നായിരുന്നു ജോസ് കെ.മാണിയുടെ നിലപാട്- ജോയ് എബ്രഹാം പറഞ്ഞു.

Latest Stories

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി