പരാജയകാരണം ആഴത്തില്‍ പരിശോധിക്കണമെന്ന് പി.കെ ബിജു, 'ആലത്തൂരിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ രമ്യ ഹരിദാസിന് അഭിനന്ദനം'

ആലത്തൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിക്കുള്ള കാരണം പാര്‍ട്ടി ആഴത്തില്‍ പരിശോധിക്കണമെന്ന് ഇടതുസ്ഥാനാര്‍ത്ഥി പികെ ബിജു. യുഡിഎഫ് തരംഗത്തിലാണ് തിരിച്ചടി ഉണ്ടായത്. ആലത്തൂരിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ രമ്യ ഹരിദാസിനെ അഭിനന്ദിക്കുന്നുവെന്നും പികെ ബിജു പ്രതികരിച്ചു.

അതിനിടെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് അമ്പരപ്പിക്കുന്ന ഭൂരിപക്ഷം നേടി കുതിക്കുകയാണ്. യുഡിഎഫ് പോലും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷമാണ് രമ്യ നേടി മുന്നേറുന്നത്. 75 ശതമാനത്തിലധികം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ രമ്യ ഹരിദാസ് 127,653 വോട്ടിന്റെ ഭൂരിപക്ഷം നേടിക്കഴിഞ്ഞു.

എല്ലാ അസംബ്ലി മണ്ഡലങ്ങളിലും 10,000 വോട്ടുകള്‍ക്ക് മേലെയാണ് നിലവില്‍ രമ്യ ഭൂരിപക്ഷം നേടിയിരിക്കുന്നത്. അതില്‍ തന്നെ എല്‍ഡിഎഫ് പ്രവര്‍ത്തകരെ ഞെട്ടിച്ചു കളഞ്ഞത് മന്ത്രി എകെ ബാലന്‍ പ്രതിനിധീകരിക്കുന്ന തരൂര്‍ മണ്ഡലത്തില്‍ നിന്ന് നേടിയ ഭൂരിപക്ഷത്തിന്റെ കാര്യമാണ്.
തരൂര്‍ മണ്ഡലത്തില്‍ നിന്ന് രമ്യ ഹരിദാസ് നേടിയത് 25,000 ത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷമാണ്.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം